ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായ രണ്ടാംമാസവും എൽപിജി സിലിണ്ടർ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. നവംബർ ഒന്നിന് 5 രൂപയും കുറച്ചിരുന്നു.

കൊച്ചിയിൽ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ.

രാജ്യാന്തര ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. നിലവിൽ‌ ക്രൂഡ് ഓയിൽ വില അൽപം താഴ്ന്ന സാഹചര്യത്തിലാണ് വില കുറച്ചത്. വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. ഇതിന് മുൻപ് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ, ഓഗസ്റ്റിൽ 34.5 രൂപ, സെപ്റ്റംബറിൽ 51.5 എന്നിങ്ങനെയും വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.

എന്നാൽ, ഒക്ടോബർ ഒന്നിന് 15.5 രൂപ കൂട്ടുകയാണ് ചെയ്തത്. തുടർന്ന് നവംബർ ഒന്നിന് 5 രൂപ കുറയ്ക്കുകയും ചെയ്തു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് (14.2 കിലോഗ്രാം) ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്നു പ്രഖ്യാപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ഏപ്രിൽ ഏഴിന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. വാണിജ്യ സിലിണ്ടറിന് വില തുടർച്ചയായി കുറച്ചിട്ടും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല.

രാജ്യത്ത് 90% എൽപിജിയും ഉപയോഗിക്കുന്നത് വീടുകളിൽ പാചകാവശ്യത്തിനാണ്. 10% മാത്രമേ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ.

X
Top