ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നാലാം പാദത്തിൽ നൈകയ്ക്ക് ലാഭം 20.28 കോടി രൂപ

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ നൈകയുടെ ലാഭം 20.28 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.93 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

ഈ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23.6 ശതമാനം ഉയർന്ന് 2,061.76 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,667.98 കോടി രൂപയായിരുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ ലാഭം ഇരട്ടിയിലധികം വർദ്ധിച്ച് 66.08 കോടി രൂപയായി, മുൻ സാമ്പത്തിക വർഷത്തിൽ 32.26 കോടി രൂപയായിരുന്നു ലാഭം.

2025 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24.4 ശതമാനം വർധിച്ച്‌ 7,949.82 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിൽ 6,385.62 കോടി രൂപയായിരുന്നു വരുമാനം.

X
Top