കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

നൈക നിക്ഷേപകരുടെ 80,000 കോടി രൂപയുടെ സമ്പത്ത്‌ ചോര്‍ന്നു

നൈകയുടെ ഓഹരി വിലയിലുണ്ടായ ഇടിവ്‌ മൂലം 14 മാസം കൊണ്ട്‌ ഓഹരിയുടമകളുടെ സമ്പത്തിലുണ്ടായത്‌ 80,000 കോടി രൂപയുടെ ചോര്‍ച്ച. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായ 429 രൂപയില്‍ നിന്നും 72 ശതമാനമാണ്‌ ഈ ഓഹരി ഇടിഞ്ഞത്‌.

നൈകയുടെ ഓഹരി താഴ്‌ന്ന വിലകളില്‍ വാങ്ങിയവര്‍ക്ക്‌ വീഴുന്ന കത്തി പിടിക്കുന്ന അനുഭവമാണ്‌ ഉണ്ടായത്‌. അതേ സമയം നിക്ഷേപക സ്ഥാപനങ്ങളും ഈ ഓഹരി താഴ്‌ന്ന വിലയില്‍ വാങ്ങുകയാണ്‌ ചെയ്യുന്നത്‌.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നൈകയിലുള്ള ഓഹരി പങ്കാളിത്തം 6.5 ശതമാനത്തില്‍ നിന്നും 11 ശതമാനമായി ഉയര്‍ത്തി. മ്യൂച്വല്‍ ഫണ്ടുകള്‍ ഈ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ഇരട്ടിയാക്കി.

നാല്‌ ശതമാനമാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം. കഴിഞ്ഞ മാസം മാത്രം മ്യൂച്വല്‍ ഫണ്ടുകള്‍ 400 കോടി രൂപയുടെ നിക്ഷേപമാണ്‌ നൈകയില്‍ നടത്തിയത്‌. തിങ്കളാഴ്ച 120.7 രൂപ എന്ന എക്കാലത്തെയും താഴ്‌ന്ന വില രേഖപ്പെടുത്തിയ നൈക ഇന്നലെ 134.30 രൂപ വരെ ഉയര്‍ന്നു. ഇന്നലെ എട്ട്‌ ശതമാനം മുന്നേറ്റമാണ്‌ ഈ ഓഹരിയിലുണ്ടായത്‌.

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്യൂട്ടി-കോസ്‌മെറ്റിക്‌ റീട്ടെയിലറാണ്‌ നൈക. 2012ല്‍ ഫല്‍ഗുനി നായര്‍ സ്ഥാപിച്ച കമ്പനി വിവിധ ഇനം ബ്രാന്റിലുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ്‌ വില്‍പ്പന നടത്തുന്നത്‌. 2014ല്‍ കമ്പനി സ്റ്റോറുകള്‍ തുടങ്ങുകയും ചെയ്‌തു.

പേഴ്‌സണല്‍ കെയര്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി തങ്ങളുടേതായ ബ്രാന്റുകളും കമ്പനിക്കുണ്ട്‌. നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ഇ-ടെയിലര്‍മാരിലൊന്നാണ്‌ നൈക.

X
Top