നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

എന്‍എസ്‌ഇ ഓഹരി വില കുതിക്കുന്നു

മുംബൈ: കഴിഞ്ഞ മൂന്ന്‌-നാല്‌ മാസങ്ങള്‍ക്കുള്ളില്‍ എന്‍എസ്‌ഇയുടെ ഓഹരി വില അണ്‍ലിസ്റ്റഡ്‌ മാര്‍ക്കറ്റില്‍ 74 ശതമാനം ഉയര്‍ന്നു. എന്‍എസ്‌ഇയുടെ ഐപിഒ വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ്‌ ഓഹരി വിലയിലെ മുന്നേറ്റത്തിന്‌ പിന്നില്‍.

മൂന്ന്‌-നാല്‌ മാസം മുമ്പ്‌ 4300 രൂപയായിരുന്ന എന്‍എസ്‌ഇയുടെ ഓഹരി വില ഇപ്പോള്‍ 7500 രൂപയാണ്‌. 74 ശതമാനം വര്‍ധനയാണ്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഹരിയുടെ വിലയിലുണ്ടായത്‌.

അതേ സമയം ഇപ്പോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്‌. അണ്‍ലിസ്റ്റഡ്‌ മാര്‍ക്കറ്റില്‍ വ്യാപാരത്തിന്‌ മതിയായ ഓഹരികള്‍ ലഭ്യമല്ലെന്നതാണ്‌ കാരണം. വൈകാതെ എന്‍എസ്‌ഇയുടെ ഐപിഒ ഉണ്ടാകുമെന്ന പ്രതീക്ഷയാണ്‌ ഓഹരികള്‍ വില്‍ക്കാത്തതിന്‌ കാരണമെന്നാണ്‌ കരുതുന്നത്‌.

എന്‍എസ്‌ഇ ഐപിഒ നടത്താന്‍ ഒരുങ്ങുന്നത്‌ മറ്റ്‌ രണ്ട്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളായ ബിഎസ്‌ഇയുടെയും എംസിഎക്‌സിന്റെയും ഓഹരി വില ശക്തമായി ഉയരുന്നതിനാണ്‌ വഴിയൊരുക്കിയത്‌.

കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ബിഎസ്‌ഇയുടെ ഓഹരി വില 50 ശതമാനമാണ്‌ ഉയര്‍ന്നത്‌. എംസിഎക്‌സ്‌ 12 ശതമാനം മുന്നേറ്റം നടത്തി. രണ്ട്‌ ഓഹരികളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലേറെ നേട്ടമാണ്‌ നല്‍കിയത്‌.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ഇതുവരെ ലിസ്റ്റ്‌ ചെയ്യാത്ത കമ്പനികളുടെ ഓഹരികളുടെ വ്യാപാരമാണ്‌ അണ്‍ലിസ്റ്റഡ്‌ മാര്‍ക്കറ്റില്‍ നടക്കുന്നത്‌. അതേ സമയം ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വ്യാപാരം ലിസ്റ്റഡ്‌ മാര്‍ക്കറ്റ്‌ പോലെ വേഗത്തിലും ഉദ്ദേശിക്കുന്ന വിലയിലും എണ്ണത്തിലും നടത്താന്‍ സാധിക്കില്ല.

ലോട്ടുകളായാണ്‌ അണ്‍ലിസ്റ്റഡ്‌ മാര്‍ക്കറ്റില്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്‌.

അതുകൊണ്ടുതന്നെ ഉദ്ദേശിക്കുന്ന എണ്ണം ഓഹരികള്‍ വാങ്ങാന്‍ കഴിഞ്ഞുവെന്നു വരില്ല. ലോട്ടുകളായി വാങ്ങുന്നതിനാല്‍ ഓഹരികള്‍ വാങ്ങുന്നതിന്‌ വലിയ തുക ആവശ്യമായി വരും.

ഉദാഹരണത്തിന്‌ നിലവില്‍ 100 ഓഹരികള്‍ ഉള്‍പ്പെട്ട ലോട്ട്‌ ആയാണ്‌ എന്‍എസ്‌ഇയുടെ വ്യാപാരം നടക്കുന്നത്‌. ഒരു ഓഹരിയുടെ വില 7500 രൂപ. അതായത്‌ ഒരു ലോട്ട്‌ വാങ്ങുന്നതിന്‌ കുറഞ്ഞത്‌ 7,50,000 രൂപ ആവശ്യമാണ്‌.

ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികള്‍ വില്‍ക്കുന്നതിന്‌ ആഴ്‌ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ഓഹരികളുടെ ലഭ്യത കുറവാണെന്നതു തന്നെ കാരണം. ചില ഓഹരികളുടെ വില്‍പ്പനയ്‌ക്ക്‌ ഐപിഒ വരെ കാത്തിരിക്കേണ്ടിയും വരാം.

X
Top