ജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർമൊബൈല്‍ റീചാര്‍ജ് നിരക്ക് 20% വരെ കൂട്ടാനൊരുങ്ങി കമ്പനികൾ

എൻഎസ്ഇ ഐപിഒ വില പ്രഖ്യാപിച്ചു; സമാഹരിക്കുന്നത് 22,562 കോടി

തിറ്റാണ്ടോളമായി ഇന്ത്യ കാത്തിരിക്കുന്ന എൻഎസ്ഇയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുത്തു. സെപ്റ്റംബർ 17ന് ഐപിഒ തുടങ്ങും; 21 വരെ നീളും. 1700-1785 രൂപയാണ് പ്രൈസ്ബാൻഡ്. 22,561.5 കോടി രൂപയാണ് എൻഎസ്ഇ സമാഹരിക്കുക. 4.42 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തിയാണിത്. 30,000 കോടി രൂപയെങ്കിലും സമാഹരിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ.

നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരി വിൽക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) മാത്രമേ എൻഎസ്ഇ ഐപിഒയിലുള്ളൂ. പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഇല്ല. അതായത്, ഐപിഒ വഴി സമാഹരിക്കുന്ന തുക പൂർണമായും ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്കു പോകും. എൻഎസ്ഇയുടെ പ്രവർത്തനവികസനത്തിന് ആ പണം കിട്ടില്ല.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എംഎസ് സ്ട്രാറ്റജിക് (മോറീഷ്യസ്), ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, കാന‍ഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ്, അറാൻഡ ഇൻവെസ്റ്റ്മെന്റ്സ് (മോറീഷ്യസ്) തുടങ്ങിയവയാണ് കൈവശമുള്ള നിശ്ചിത ഓഹരികൾ വിൽക്കുന്നത്.

∙ എൽഐസിയാണ് എൻഎസ്ഇയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ; 10.72 ശതമാനം ഓഹരി പങ്കാളിത്തം.

∙ സിംഗപ്പൂർ നിക്ഷേപസ്ഥാപനമായ ടെമാസെക്കിന് കീഴിലെ അറാൻഡയ്ക്ക് 4.54% ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്ക് ഹോൾഡിങ് കോർപറേഷന് 4.44%, എസ്ബിഐ ക്യാപിറ്റലിന് 4.33%, മഹാഗണിക്ക് 3.73%, എസ്ബിഐക്ക് 3.23%, അസിം പ്രേംജി പിന്തുണയ്ക്കുന്ന പിഐ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് 2.35%, ക്രൗൺ ക്യാപിറ്റലിന് 2.07% എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്.

∙ ഐപിഒയിൽ മിനിമം 8 ഓഹരികളാണ് വാങ്ങാനാവുക. തുടർന്ന് 8ന്റെ ഗുണിതങ്ങൾക്ക് അപേക്ഷിക്കാം. അതായത് റീട്ടെയ്ൽ‌ നിക്ഷേപകർ മിനിമം കരുതേണ്ട തുക 14,280 രൂപ. പരമാവധി 1.99 ലക്ഷം രൂപയ്ക്കു വാങ്ങാം.

X
Top