കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 4 ശതമാനത്തിലെത്തുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 2023 സാമ്പത്തിക വർഷത്തിൽ 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തിൽ താഴെയാകുമെന്ന് അസോചം-ക്രിസിൽ റേറ്റിംഗ് പഠനം വെളിപ്പെടുത്തുന്നു.

2024 മാർച്ച് 31 ഓടെ ഇത് ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ നാല് ശതമാനത്തിലെത്തുമെന്നും പഠനത്തിലുണ്ട്.

കൊവിഡിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിയിലെ ഉയർച്ചയും ഉയർന്ന വായ്പാ വളർച്ചയുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

2018 മാർച്ച് 31ലെ ഏറ്റവും വലിയ 16 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം മൊത്ത കിട്ടാക്കടം രണ്ട് ശതമാനത്തിൽ താഴെയായി താഴുന്ന കോർപ്പറേറ്റ് വായ്പ വിഭാഗത്തിലായിരിക്കും ഏറ്റവും വലിയ പുരോഗതി.

“ഇത് സമീപ വർഷങ്ങളിൽ ബാങ്കുകൾ നടത്തിയ ശുദ്ധീകരണത്തെ തുടർന്നാണെന്ന് അസോചം സെക്ര ട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു.

ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ക്രെഡിറ്റ് വളർച്ച ഗണ്യമായി ഉയരാൻ തുടങ്ങിയ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

ആഗോള വെല്ലുവിളികൾക്കിടയിലും നമ്മുടെ ബാങ്കിംഗ് മേഖല വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സമയത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച എം.എസ്.എം.ഇ വിഭാഗത്തിലെ മൊത്ത കിട്ടാക്കട നിരക്ക് 2022 മാർച്ച് 31 ലെ 9.3 ശതമാനത്തിൽ നിന്ന് 2024 മാർച്ചോടെ 10-11 ശതമാനമായി ഉയരുമെന്ന് പഠനത്തിൽ പറയുന്നു.

X
Top