ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നോർക്ക പ്രവാസി ലോൺമേള: 700 സംരംഭങ്ങൾക്ക് വായ്പാനുമതി

തിരുവനന്തപുരം: നോർക്കയുമായി ചേർന്ന് പ്രവാസികൾക്കായി എസ്.ബി.ഐ ആറ് ജില്ലകളിൽ സംഘടിപ്പിച്ച വായ്‌പാമേളയിൽ 700 സംരംഭങ്ങൾക്ക് വായ്പാനുമതി ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു മേള.

ആകെ 1,140 വായ്പാപേക്ഷകളാണ് പരിഗണിച്ചത്. തിരുവനന്തപുരത്ത് ലഭിച്ച 339 അപേക്ഷകളിൽ 252പേർക്കും കൊല്ലത്ത് 238ൽ 191പേർക്കും ആലപ്പുഴയിൽ 254ൽ 108 പേർക്കും വായ്‌പാനുമതി ലഭിച്ചു. പത്തനംതിട്ടയിൽ 86ൽ 55 പേർക്കും കോട്ടയത്ത് 59ൽ 46 പേർക്കും എറണാകുളത്ത് 104ൽ 48 പേർക്കുമാണ് വായ്‌പയ്ക്ക് അനുമതി.

മറ്റ് ബാങ്കുകളിലേക്ക് 221 ശുപാർശയും നോർക്ക റൂട്ട്സ് നൽകി. ബാങ്ക് നിർദ്ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാകുന്നതനുസരിച്ച് അടുത്തമാസത്തോടെ വായ്‌പ നൽകും.

X
Top