ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.

സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.

ഇതേതുടർന്നാണ് ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തീരുമാനമെടുത്തത്. പുതിയ സർവീസ് ഭേദഗതി അനുസരിച്ച ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സർക്കാർ അനുവദിക്കുക.

X
Top