2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

റിലയൻസ് – ഡിസ്നി ഇന്ത്യ ലയനം: നിത അംബാനി തലപ്പത്തേക്ക് എത്തിയേക്കും

ദില്ലി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിത അംബാനി തലപ്പത്തേക്ക് എത്തും. റിലയൻസ് ഫൌണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി കമ്പനിയുടെ ചെയറ്പേഴ്സണാകും എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്.

ഡിസ്നി ഇന്ത്യയുടെ 61 ശതമാനം ഓഹരികളാണ് വയാകോം 18 വാങ്ങുന്നത്. 33,000 കോടി രൂപയുടെ ഓഹരികൾ കൈമാറുന്നതിനായുളള പ്രാഥമിക കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡിൽ നിന്നും നിതാ അംബാനി പുറത്തിറങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിത അംബാനിയുടെ അധ്യക്ഷ നിയമനം.

നിലവിൽ റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് നിത. സംഗീതത്തിൻ്റെയും നാടകത്തിൻ്റെയും പ്രധാന വേദിയായി മാറിയ മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ സ്ഥാപക കൂടിയാണ് അവർ.

റിലയൻസിനും ഡിസ്നിക്കും ഓരോ സ്ട്രീമിംഗ് സേവനവും 120 ടെലിവിഷൻ ചാനലുകളും ഉണ്ട് ഈ കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യയുടെ 28 ബില്യൺ ഡോളറിൻ്റെ മീഡിയ, വിനോദ വിപണിയിൽ റിലയൻസിൻ്റെ ശക്തി കൂടും.

X
Top