Alt Image
സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆ 118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆

നാണയപ്പെരുപ്പ ഭീഷണിയില്ലെന്ന് നിര്‍മ്മല സീതാരാമൻ

കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുതിപ്പ് ഇന്ത്യയില്‍ നാണയപ്പെരുപ്പ ഭീഷണി സൃഷ്‌ടിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ഫെബ്രുവരി മുതല്‍ മാർച്ച്‌ രണ്ട് വരെയുള്ള കാലയളവില്‍ ക്രൂഡ് വില ബാരലിന് 69 ഡോളറില്‍ നിന്ന് 80 ഡോളറിലേക്കാണ് ഉയർന്നത്. എണ്ണവിലയില്‍ പത്ത് ശതമാനം വർദ്ധനയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ധന അവലോകന നയത്തില്‍ പ്രതീക്ഷിച്ചിരുന്നതാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തിയതിനാലാണ്.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നേരിടാൻ രാജ്യം പര്യാപ്തമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

X
Top