യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് നീൽഗിരീസിനെ ഏറ്റെടുത്ത് എവിഎ ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ സ്വന്തം നിലയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ നീൽഗിരീസ് ബ്രാൻഡിലേക്കു മാറാമെന്ന് എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ്. നീൽഗിരീസിന്റെ സൂപ്പർമാർക്കറ്റ് ശൃംഖല ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് എവിഎ ഏറ്റെടുത്തതിനെ തുടർന്നാണ് ഈ അറിയിപ്പ്.

നിലവിൽ 82 ഫ്രാഞ്ചൈസി സൂപ്പർമാർക്കറ്റുകളാണ് നീൽഗിരീസിനുള്ളത്. അവയുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു. വൻകിട ബ്രാൻഡുകളുടെ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാത്ത ധാരാളം വ്യക്തിഗത സൂപ്പർമാർക്കറ്റ് സംരംഭകരുണ്ട്.

എല്ലാ സൂപ്പർമാർക്കറ്റുകളിലേയും ഉൽപന്നങ്ങൾക്കായി കേന്ദ്രീകൃത പർച്ചേസ് നടത്തുന്നതിലൂടെ ലഭിക്കുന്ന വൻ ഡിസ്കൗണ്ട് ഫ്രാഞ്ചൈസികൾക്കു കൈമാറാൻ കഴിയുമെന്നതാണ് സംരംഭകനു നേട്ടം. കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസിൽ നിന്ന് 67 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഏറ്റെടുത്തത്.

2014ൽ 300 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഫ്യൂച്ചർ വാങ്ങിയത്. അന്ന് 140 സൂപ്പർ മാർക്കറ്റുകൾ ഉണ്ടായിരുന്നു. ബിഗ് ബസാർ ഉൾപ്പെടെ ബ്രാൻഡുകൾ സ്വന്തമായിരുന്ന ഫ്യൂച്ചർ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലാണ്.

തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകളിലെ പാൽ ഉൽപന്നങ്ങളും ബേക്കറി സാധനങ്ങളും നീൽഗിരീസിന്റെ സ്വന്തം ബ്രാൻഡിലാണ്. ഏകദേശം 40 കോടി രൂപയുടെ വിറ്റുവരവ് ഭക്ഷ്യോൽപന്നങ്ങൾക്കുണ്ട്.

ചെന്നൈ ആസ്ഥാനമായ മലയാളി വ്യവസായ ഗ്രൂപ്പായ എവിഎ, മെഡിമിക്സ് സോപ്പും മേളം കറിപ്പൊടികളും നിർമിക്കുന്നു. ഇവയും ഇനി നീൽഗിരീസ് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.

പാൽ വിൽപനയിൽ നിന്നു പിൻവാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അനൂപ് അറിയിച്ചു.

X
Top