സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

മാറ്റമില്ലാതെ വിപണി; ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി നേട്ടമുണ്ടാക്കുന്നു

മുബൈ: ഇന്ത്യന്‍ വിപണി വ്യാഴാഴ്ച തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി 8.6 പോയിന്റ് അഥവാ 0.044ശതമാനം മാത്രം ഉയര്‍ന്ന് 19407.10 ലെവലിലും സെന്‍സെക്‌സ് 16.74 പോയിന്റ് അഥവാ 0.026 ശതമാനം ഉയര്‍ന്ന് 65462.78 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1872 ഓഹരികള്‍ മുന്നേറുമ്പോള്‍ 955 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

129 ഓഹരി വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ഐഷര്‍ മോട്ടോഴ്‌സ്,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്,ടാറ്റ സ്റ്റീല്‍,എച്ചസിഎല്‍ ടെക് എന്നി നഷ്ടം നേരിട്ടു.

മേഖലകളില്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍ എന്നിവയില്‍ വില്‍പ്പന ദൃശ്യമാണ്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണി മന്ദഗതിയിലായെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് ത്പ്‌സെ നിരീക്ഷിക്കുന്നു.

ജൂലൈയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡ് റിസര്‍വ് അറിയിപ്പാണ് ആഗോള വിപണികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധവും ലാഭമെടുപ്പ് നടത്താന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

ആഭ്യന്തര വിപണി അമിത മൂല്യനിര്‍ണ്ണയത്തിലാണ്. നിഫ്റ്റി ദീര്‍ഘകാലത്തില്‍ 19500-19750 ലെവലില്‍ തുടരാനാണ് സാധ്യത.

X
Top