
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 63.57 പോയിന്റ് അഥവാ 0.08 ശതമാനം നേട്ടത്തില്‍ 82634.48 ലെവലിലും നിഫ്റ്റി 16.25 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 25212.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
മേഖലകളില്‍ ലോഹം 0.6 ശതമാനമിടിഞ്ഞപ്പോള്‍ എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക്,മീഡീയ എന്നിവ 0.5-1..8 ശതമാനം കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, വിപ്രോ,എസ്ബിഐ, നെസ്ലെ ഇന്ത്യ, ടെക്ക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച തോതില്‍ ഉയര്‍ന്ന ഓഹരികള്‍.
ശ്രീരാം ഫിനാന്‍സ്, എറ്റേണല്‍, സണ്‍ഫാര്‍മ, ടാറ്റ സ്റ്റില്‍, സിപ്ല എന്നിവ നഷ്ടം നേരിട്ടു. 50 ദിന മൂവിംഗ് ആവറേജിന് മുകളില്‍ ട്രേഡ് ചെയ്യുന്നതിനാല്‍ ഹ്രസ്വകാല ട്രെന്റ് പോസിറ്റീവാണെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു.
25000 ത്തിന് മുകളില്‍ ബുള്ളിഷ് ട്രെന്റ് ദൃശ്യമാകും. കുറഞ്ഞവിലയില്‍ വാങ്ങുക തന്ത്രമാകും ഇവിടെ ഫലപ്രദം.