എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

നിഫ്റ്റിയുടെ വരുമാന റിവിഷന്‍ മോശം അനുപാതത്തില്‍

ന്യൂഡല്‍ഹി: ഇക്വിറ്റി നിക്ഷേപകര്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ വരുമാന കണക്കിനായില്ല. തല്‍ഫലമായി, വരുമാനം കുറയുന്നത് തുടരുകയാണെന്ന് ബോഫ സെക്യൂരിറ്റീസ് പറയുന്നു. വിദേശ ഗവേഷണ സ്ഥാപനത്തിന്റെ വിശകലനമനുസരിച്ച് നിഫ്റ്റിയുടെ വരുമാന അനുമാനം സാമ്പത്തിക വര്‍ഷം 23/24 ല്‍ പ്രതിമാസം 2.4%/1.8% ആയും പ്രതിവര്‍ഷം 2.5%/2.2% ആയും കുറച്ചിരിക്കുന്നു.

നിഫ്റ്റിയുടെയും എന്‍എസ്ഇ 500 ന്റെയും വരുമാന പരിഷ്‌കരണ അനുപാതം യഥാക്രമം 33%, 37% എന്നിങ്ങനെയാണ്. ആഗോള മാന്ദ്യത്തിന്റെ അലയൊലികള്‍ കാരണം മുന്‍നിര മേഖലകളുടെ വരുമാനം ഇനിയും കുറയുമെന്നും പഠനം പറയുന്നു. ഇന്‍ഡസ്ട്രിയല്‍സ് (+3.7%), അവശ്യവസ്തുക്കളല്ലാത്തത് (+3.6%, വാഹനങ്ങളുള്‍പ്പടെ), എനര്‍ജി (+2.6%) എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനം സാമ്പത്തികവര്‍ഷം 2023 ല്‍ വര്‍ധിച്ചു.

അതേസമയം മെറ്റീരിയലുകള്‍ (13.4%) & ഐടി (4.1%) മാസ വരുമാനം കുറഞ്ഞു. മറ്റെല്ലാ മേഖലകളും മാറ്റമില്ലാതെ തുടര്‍ന്നു. ചരക്ക് വിലയിലെ കുറവ് നിലവില്‍ കുറച്ചാശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മാര്‍ജിനുകളില്‍ അതിന്റെ സ്വാധീനം പ്രതിഫലിപ്പിക്കാന്‍ കുറച്ച് സമയമെടുക്കും. വിലയുടെ ഏറ്റക്കുറച്ചിലുകള്‍, ഡിമാന്റ്, എന്നിവ വരുമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന മറ്റ് ഘടകങ്ങളാണ്.

അതേസമയം മറ്റ് വളര്‍ന്നുവരുന്നവയെ അപേക്ഷിച്ച് പ്രീമിയത്തിലാണ് ഇന്ത്യന്‍ വിപണികളുള്ളത്. എംഎസ്‌സിഐ ഏഷ്യ എക്‌സ്ജപ്പാന്‍, എംഎസ്‌സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇന്‍ഡക്‌സ് എന്നിവയുടെ പിഇ (പ്രൈസ് ഏര്‍ണിംഗ് റേഷ്യോ) യേക്കാള്‍ 17 മടങ്ങ് കൂടുതലാണ് എംഎസ്‌സിഐ ഇന്ത്യയുടെ പിഇ. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്രയും മൂല്യനിര്‍ണ്ണയം സാധൂകരിക്കുന്നതിന് കോര്‍പറേറ്റ് വരുമാനം മെച്ചപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഭാവി വരുമാനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനഘടകം വിദേശനിക്ഷേപമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിദേശ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് മടങ്ങിയെത്തുന്നത് ശുഭ സൂചനയാണ്.

X
Top