ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

നിഫ്റ്റി നിര്‍ണ്ണായക റെസിസ്റ്റന്‍സിനരികെ

മുംബൈ: ടെക്‌നോളജി,മെറ്റല്‍,ഓയില്‍ആന്റ് ഗ്യാസ്,ഓട്ടോ, തെരഞ്ഞെടുത്ത ബാങ്ക് സ്‌റ്റോക്കുകള്‍ എന്നിവയുടെ പിന്തുണയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തിലായി. മെയ് 2 ന്, സെന്‍സെക്‌സ് 242 പോയിന്റുയര്‍ന്ന് 61355 ലെവലിലും നിഫ്റ്റി50 83 പോയിന്റുയര്‍ന്ന് 18148 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

നിഫ്റ്റി നിര്‍ണ്ണായക റെസിസ്റ്റന്‍സായ 18200 നടുത്താണ്, എല്‍കെപി സെക്യൂരിറ്റീസിലെ കുനാല്‍ ഷാ പറയുന്നു. അതിന് മുകളിലെ ട്രേഡ് 18400 ലെവലിലേയ്ക്ക് സൂചികയെ നയിക്കും. 18000 ആയിരിക്കും സപ്പോര്‍ട്ട്.

പ്രവണത ബുള്ളിഷായതിനാല്‍ ഇടിവില്‍ വാങ്ങുക എന്ന തന്ത്രമായിരിക്കും ഉചിതം.

സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
സപ്പോര്‍ട്ട്: 18,113 – 18,095 – 18,065.
റെസിസ്റ്റന്‍സ്: 18,173- 18,192 – 18,222.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,287- 43,236-43,154
റെസിസ്റ്റന്‍സ്: 43,450-43,501-43,583.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോഫോര്‍ജ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുത്തൂറ്റ് ഫിന്‍
ഡാബര്‍
സിപ്ലി
ഭാരതി എയര്‍ടെല്‍
ടിസിഎസ്
പെട്രോനെറ്റ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍

ഉഗ്രോ ക്യാപിറ്റല്‍: ഡിബിസെഡ് (സൈപ്രസ്) 6.09 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 175.14 രൂപ നിരക്കില്‍ വിറ്റു.

കോഫോര്‍ജ്: മോത്തിലാല്‍ ഓസ്വാള്‍ എ/സി മോട്ടിലാല്‍ ഓസ്വാള്‍ മോസ്റ്റ് ഫോക്കസ്ഡ് മള്‍ട്ടികാപ്പ് 35 ഫണ്ട് 4.84 ലക്ഷം ഇക്വിറ്റി ഷെയറുകള്‍4,125 രൂപ നിരക്കില്‍ ഏറ്റെടുത്തു. പ്രൊമോട്ടര്‍ ഹള്‍സ്റ്റ് ബി വി 21.5 ലക്ഷം ഓഹരികള്‍ 44,125 രൂപയ്ക്ക് വിറ്റു.

മെയ് 3 ന് നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍

ടൈറ്റന്‍ കമ്പനി, എബിബി ഇന്ത്യ, ടാറ്റ കെമിക്കല്‍സ്, പെട്രോനെറ്റ് എല്‍എന്‍ജി, ആവാസ് ഫിനാന്‍സിയേഴ്‌സ്, അനുപം രസായന്‍ ഇന്ത്യ, അദാനി വില്‍മര്‍, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഹാവെല്‍സ് ഇന്ത്യ, ജ്യോതി ലാബ്സ്, കെഇസി ഇന്റര്‍നാഷണല്‍, മോള്‍ഡ്-ടെക് പാക്കേജിംഗ്, എംആര്‍എഫ് , ആര്‍ സിസ്റ്റംസ് ഇന്റര്‍നാഷണല്‍, എസ്‌ഐഎസ്, സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, സുല വൈന്‍യാര്‍ഡ്‌സ്.

X
Top