സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

നിഫ്‌റ്റി വീണ്ടും 25,000ന്‌ മുകളിലെത്തി

മുംബൈ: അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്ന്‌ ശക്തമായ മുന്നേറ്റം നടത്തി. നിഫ്‌റ്റി വീണ്ടും 25,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുന്നതിന്‌ ഇന്ന്‌ വിപണി സാക്ഷ്യം വഹിച്ചു.

ഇന്ന്‌ 25,043.8 പോയിന്റ്‌ വരെയാണ്‌ നിഫ്‌റ്റി ഉയര്‌ന്നത്‌. സെപ്‌റ്റംബറില്‍ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന വ്യക്തമായ സൂചന യുഎസ്‌ ഫെഡ്‌ റിസര്‍വ്‌ ചെയര്‍പേഴ്‌സണ്‍ ജെറോം പവല്‍ നല്‍കിയതാണ്‌ വിപണിക്ക്‌ ഉത്തേജനം പകര്‍ന്നത്‌.

പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള സമയമെത്തിയെന്ന്‌ ജെറോം പവല്‍ ജാക്‌സണ്‍ ഹോള്‍ ഇകണോമിക്‌ സിംപോസിയല്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ പലിശനിരക്ക്‌ കുറയ്‌ക്കുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക്‌ നിക്ഷേപ പ്രവാഹം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഐടി ഓഹരികളാണ്‌ ഇന്ന്‌ നേട്ടത്തില്‍ മുന്നില്‍ നിന്നത്‌.

പലിശനിരക്ക്‌ കുറയ്‌ക്കുന്നത്‌ ഏറ്റവും അനുകൂലമായി ഭവിക്കുന്ന മേഖലകളിലൊന്നാണ്‌ ഐടി.

X
Top