100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ ഇന്നലെ നാല്‌ ശതമാനം വരെ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

ഇന്നലെ രണ്ട്‌ ശതമാനം നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക 4277.75 പോയിന്റ്‌ വരെ ഉയര്‍ന്നു.

പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യൂണിയന്‍ ബാങ്ക്‌, യൂകോ ബാങ്ക്‌ എന്നീ ഓഹരികള്‍ ഇന്നലെ രണ്ട്‌ ശതമാനം മുതല്‍ ഒന്‍പത്‌ ശതമാനം വരെ മുന്നേറി.

നിഫ്‌റ്റി ഇന്നലെ ഇടിവ്‌ നേരിട്ടപ്പോഴാണ്‌ പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചത്‌.

പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

എസ്‌ബിഐ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അടുത്തെത്തി. ഇന്നലെ 619.30 രൂപ വരെയാണ്‌ എസ്‌ബിഐയുടെ വില ഉയര്‍ന്നത്‌. 622.70 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില.

കഴിഞ്ഞയാഴ്‌ച എസ്‌ബിഐ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ബോണ്ടുകള്‍ വഴി 10,000 കോടി രൂപ 7.5 ശതമാനം നിരക്കില്‍ സമാഹരിച്ചിരുന്നു. രാജ്യത്ത്‌ ഒരു ബാങ്ക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ബോണ്ടുകള്‍ വഴി നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണം ആണിത്‌.

അടിസ്ഥാന സൗകര്യ വികസനം, താങ്ങാവുന്ന ഭവനങ്ങള്‍ എന്നിവയ്‌ക്കായി വായ്‌പ നല്‍കുന്നതിനുള്ള ദീര്‍ഘകാല വിഭവം എന്ന നിലയിലാണ്‌ ഇത്രയും തുക സമാഹരിച്ചത്‌.

X
Top