രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

കനത്ത തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം സെഷനിലും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 705.97 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 80080.57 നിലവാരത്തിലും നിഫ്റ്റി 211.15 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24500.90 നിലവാരത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

1409 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2501 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.142 ഓഹരി വിലകളില്‍ മാറ്റമില്ല.ശ്രീരാം ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടപ്പോള്‍ ടൈറ്റന്‍, എല്‍ആന്റ്ടി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോകോര്‍പ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ളവ ഇടിഞ്ഞു. ബാങ്ക്, ഐടി, റിയാലിറ്റി, എഫ്എംസിജി, ടെലികോം എന്നിവ 1 ശതമാനം വീതമാണ് പൊഴിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്മോള്ക്യാപ് 0.9 ശതാനവും ഇടിഞ്ഞു.

X
Top