സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

19580-19640 പരീക്ഷിക്കാന്‍ നിഫ്റ്റി

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) പിന്തുണയാണ് ഇന്ത്യന്‍ വിപണിയെ നയിക്കുന്നതെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ നിരീക്ഷിച്ചു. നിഫ്റ്റി, താഴെ ദീര്‍ഘ സ്റ്റിക്കോടുകൂടിയ ഡോജി കാന്‍ഡിലാണ് രൂപീകരിച്ചിരിക്കുന്നത്. ഏകീകരണത്തിന്റെ സൂചനയാണിത്.

എന്നിരുന്നാലും 19580-19640 പരീക്ഷിക്കാന്‍ സൂചിക തുനിഞ്ഞേക്കും.മിതമായ നേട്ടം സ്വന്തമാക്കിയ സൂചികകള്‍ ഏകീകരിക്കപ്പെട്ടതായി റെലിഗയര്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി അജിത് മിശ്ര പറഞ്ഞു. പ്രാരംഭ ഉയര്‍ച്ചയ്ക്ക് ശേഷം ചാഞ്ചാട്ടം ദൃശ്യമാവുകയും ഒടുവില്‍ 19389 നിലവാരത്തില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

ഐടിയും ധനകാര്യവുമാണ് രക്ഷയ്‌ക്കെത്തിയത്. നാളുകള്‍ക്ക് ശേഷം മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളും ഏകീകകരിക്കപ്പെട്ടു. മൂല്യനിര്‍ണ്ണയം അമിതമായിട്ടും മേഖലകളിലുടനീളമുള്ള റൊട്ടേഷന്‍ വാങ്ങലാണ് പോസിറ്റീവ് പ്രവണത നിലനിര്‍ത്തുന്നതെന്നും മിശ്ര വിലയിരുത്തുന്നു.

നിലവിലുള്ള ഘടനയും ആഗോള സാഹചര്യങ്ങളും അതിന് ഉപോത്ബലകമാണ്. അതേസമയം നിക്ഷേപകര്‍ ഗുണനിലവാരമുള്ള ഓഹരികളില്‍ മാത്രം നിക്ഷേപം തുടരേണ്ടതാണ്. വീണ്ടെടുക്കല്‍ പ്രതീക്ഷിച്ച് ഇടിവ് നേരിടുന്ന ഓഹരികള്‍ തെരഞ്ഞെടുക്കരുത്.

X
Top