
മുംബൈ: തിങ്കളാഴ്ച, വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 486.49 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 62205.05 ലെവലിലും നിഫ്റ്റി 133.50 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 19,322.50 ലെവലിലും വ്യാപരം അവസാനിപ്പിക്കുകയായിരുന്നു. 1910 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1688 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
138 ഓഹരി വിലകളില്‍ മാറ്റമില്ല. ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഐടിസി,ബിപിസിഎല്‍,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച സ്റ്റോക്കുകള്‍, ബജാജ് ഓട്ടോ,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,സണ്‍ഫാര്‍മ,സിപ്ല,ഡോ.റെഡ്ഡി ലാബോറട്ടറീസ് നഷ്ടത്തിലായി.
മേഖലകളില്‍ ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,എഫ്എംസിജി,പൊതുമേഖല ബാങ്ക് എന്നിവ 1-3 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, ഫാര്‍മ എന്നിവ 0.5-1 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.






