റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

നിഫ്റ്റി 25100 ന് താഴെ, 111 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 118.96 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 81785.74 ലെവലിലും നിഫ്റ്റി 44.80 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 25069.20 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

2052 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1756 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 163 ഓഹരി വിലകളില്‍ മാറ്റമില്ല. ജിയോ ഫിനാന്‍ഷ്യല്‍, അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഫിനാന്‍സ്, എറ്റേര്‍ണല്‍,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് മികച്ച തോതില്‍ മുന്നേറിയത്.

ശ്രീരാം ഫിനാന്‍സ്,ഏഷ്യന്‍ പെയിന്റ്‌സ്,മഹീന്ദ്രആന്റ് മഹീന്ദ്ര,സിപ്ല,ഡോ.റെഡ്ഡീസ് ഓഹരികള്‍ ഇടിഞ്ഞു. മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം,ഐടി,ഫാര്‍മ എന്നിവ 0.3-0.6 ശതമാനം ഇടിഞ്ഞപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി,ഊര്‍ജ്ജം,ടെലിക്കോം എന്നിവ 0.5-2.5 ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനവും 0.7 ശതമാനവും നേട്ടത്തിലായി.

X
Top