പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

വിപണിയില്‍ ഇടിവ്; നിഫ്റ്റി 19400 ന് താഴെ, 224 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 223.94 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 65393.90 ലെവലിലും നിഫ്റ്റി50 55.10 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 19384.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1696 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1668 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

139 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. എല്‍ടിഐമൈന്‍ഡ്ട്രീ,അദാനി എന്റര്‍പ്രൈസസ്,അള്‍ട്രാടെക് സിമന്റ്,ഇന്‍ഫോസിസ്,ബിപിസിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി,ഐഷര്‍ മോട്ടോഴ്‌സ്,നെസ്ലെ ഇന്ത്യ,ജെഎസ്ഡബ്ല്യു സ്റ്റീല്‍,കോടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ഫാര്‍മ,പൊതുമേഖല ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി, ബാങ്കിംഗ് ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്‌

X
Top