ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

മാക്സ് എസ്റ്റേറ്റ്സിന് 196 കോടി രൂപയുടെ നിക്ഷേപം ലഭിക്കും

മുംബൈ: മാക്‌സ് എസ്റ്റേറ്റ്‌സിൽ 196 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി യുഎസ് ആസ്ഥാനമായുള്ള മ്യൂച്വൽ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ന്യൂയോർക്ക് ലൈഫ് ഇൻഷുറൻസ് കോ. നിക്ഷേപത്തിലൂടെ കമ്പനിയുടെ എസ്‌പിവിയുടെ വാണിജ്യ പദ്ധതിയിൽ 49 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ ലൈഫ് ഇൻഷുറർ പദ്ധതിയിടുന്നു.

നോയിഡയിലെ സെക്ടർ 129-ൽ സ്ഥിതി ചെയ്യുന്ന 4 ഏക്കർ വിസ്തൃതിയുള്ള ഭൂമി മാക്സ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ മാക്സ് എസ്റ്റേറ്റ്സ് ആക്സിസ് ബാങ്കിൽ നിന്ന് 220 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. മാക്സ് എസ്റ്റേറ്റ്സിന്റെ നിർമ്മാണത്തിലിരിക്കുന്ന ഓഫീസ് വികസനമായ മാക്സ് സ്ക്വയറിനോട് ചേർന്നാണ് ഈ ഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടെ നിർമ്മിക്കുന്ന വാണിജ്യ പദ്ധതിയുടെ ഓഹരി സ്വന്തമാക്കാനാണ് ലൈഫ് ഇൻഷുറർ നിക്ഷേപം നടത്തുന്നത്.

മാക്‌സ് എസ്റ്റേറ്റ്‌സ് അതിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഡെവലപ്‌മെന്റ് പോർട്ട്‌ഫോളിയോ ഇരട്ടിയാക്കാൻ ഒരുങ്ങുകയാണ്. കൂടാതെ ഓരോ വർഷവും 1 ദശലക്ഷം ചതുരശ്ര അടി പ്രീമിയം റെസിഡൻഷ്യൽ, കൊമേഴ്സ്യൽ ഓഫീസ് സ്പെയ്സുകൾ ഏറ്റെടുക്കാനും വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

X
Top