
കൊച്ചി: ചേരാനല്ലൂർ, കാക്കനാട് എന്നിവിടങ്ങളിലായി രണ്ട് ഭവന പദ്ധതികളുമായി കോൺഫിഡന്റ് ഗ്രൂപ്പ്. ചേരാനല്ലൂർ – ഇടപ്പള്ളി കണ്ടെയ്നർ റോഡിന് അഭിമുഖമായി ഒരുങ്ങുന്ന ‘കോൺഫിഡന്റ് ഇൻഫിനിറ്റി’ ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ്. അമൃത, ആസ്റ്റർ മെഡ്സിറ്റി എന്നി ആശുപത്രികളിലേക്ക് മൂന്ന് മിനിറ്റ് മാത്രമാണ് ദൂരം. ഇടപ്പള്ളി, കളമശേരി എന്നിവിടങ്ങളിലേക്ക് അഞ്ച് മിനിറ്റും. ഹൈക്കോടതി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെത്താൻ 12 മിനിറ്റ് മതിയാകും. ഓരോ കാർ പാർക്കിംഗിലും വ്യക്തിഗത ഇവി ചാർജിംഗ് പോയിന്റ്, അത്യാധുനിക സുരക്ഷാ സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. 2, 3 ബിഎച്ച്കെ അപ്പാർട്മെന്റുകൾക്ക് 99 ലക്ഷം രൂപ മുതലാണ് വില. കാക്കനാട് ഇലക്ടറേറ്റ്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ നിന്നും അഞ്ച് മിനിറ്റ് ദൂരത്തിലാണ് ‘കോൺഫിഡന്റ് ലേക്ക് സൈഡ്’ സജ്ജമാകുന്നത്. 2, 3 ബിഎച്ച്കെ അപ്പാർട്മെന്റുകൾ 66 ലക്ഷം രൂപ മുതൽ ലഭ്യമാണ്. രണ്ട് പദ്ധതികളിലും രണ്ട് ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം. ഇപ്പോൾ ബുക്ക് ചെയ്യുന്ന അപ്പാർട്മെന്റുകൾക്ക് രണ്ട് ലക്ഷം രൂപ വരെ വില വരുന്ന ഹോം ഓട്ടമേഷൻ പാക്കേജും ലഭ്യമാണ്.






