പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

പുതിയ ആദായ നികുതി നിയമം ഏപ്രില്‍ മുതല്‍

ന്യൂഡൽഹി: ആദായ നികുതി നിയമം 2025 പ്രകാരം ലളിതവല്‍ക്കരിച്ച പുതിയ ഐടിആര്‍ ഫോമുകളും, നിയമങ്ങളും സംബന്ധിച്ച് ജനുവരിയില്‍ പുതിയ വിജ്ഞാപനം എത്തുമെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന്റെ പൊളിച്ചെഴുത്താകും ഇതോടെ സംഭവിക്കുക. പുതിയ ആദായനികുതി ബില്ലിനായി വിപണികളും കാത്തിരിക്കുകയാണ്.

ഏപ്രില്‍ 1 മുതല്‍ പുതിയ ആദായനികുതി നിയമങ്ങള്‍
2026 ഏപ്രില്‍ 1 മുതല്‍ പഒതിയ ആദായ നികുതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. നികുതി പാലിക്കല്‍ ലളിതമാക്കാനും, അവ നികുതിദായകര്‍ക്ക് അനുയോജ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പരിഷ്‌കരണങ്ങളെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) മേധാവി രവി അഗര്‍വാള്‍ പറയുന്നു. ഫോമുകളും, നിയമങ്ങളും രൂപകല്‍പ്പന ചെയ്യുന്ന പ്രക്രിയയിലാണ് അധികാരികള്‍. ജനുവരിയോടെ ഇവ പൂര്‍ണ്ണമാകുമെന്ന് വിശ്വസിക്കുന്നു.

പ്രധാന നീക്കങ്ങള്‍
ടിഡിഎസ് ത്രൈമാസ റിട്ടേണ്‍ ഫോം, ഐടിആര്‍ ഫോം പോലുള്ള ആദായനികുതി നിയമത്തിന് കീഴില്‍ ബാധകമായ എല്ലാ ഫോമുകളും പുനഃര്‍രൂപകല്‍പ്പന ചെയ്തുവരുന്നു. ഫോമുകള്‍ വ്യക്തവും, ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പവുമാക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് സിസ്റ്റംസ്, ടാക്‌സ് പോളിസി ഡിവിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നിയമ വകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷം പുതിയ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

പുതിയ നിരക്കുകളില്ല, പക്ഷെ അടിമുടി മാറ്റം
പുതിയ ആദായനികുതി നിയമം പുതിയ നിരക്കുകള്‍ ഒന്നും തന്നെ കൊണ്ടുവരുന്നില്ല. കാരണം കേന്ദ്രം കഴിഞ്ഞ ബജറ്റുകളിലായി പുതിയ നികുതി സ്ലാബുകള്‍ അവതരിപ്പിക്കുകയും, പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇവ നികുതിദായകര്‍ ഇതോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ആദായ നികുതി നിയമ പരിഷ്‌കരണം കൊണ്ട് പുതിയ ഘടനയാണ് ലക്ഷ്യമിടുന്നത്.

നികുതികള്‍ നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. അനാവശ്യമായ വ്യവസ്ഥകളും, കാലഹരണപ്പെട്ട പദാവലികളും നീക്കം ചെയ്യണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

പുതിയ ആദായനികുതി നിയമത്തില്‍ വിഭാഗങ്ങളുടെ എണ്ണം 819 ല്‍ നിന്ന് 536 ആയും, അധ്യായങ്ങളുടെ എണ്ണം 47 ല്‍ നിന്ന് 23 ആയും കുറച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ ആകെ പദങ്ങളുടെ എണ്ണം 512,000 വാക്കുകളില്‍ നിന്ന് 260,000 ആയും കുറഞ്ഞു. സങ്കീര്‍ണ്ണമായ വാചകങ്ങള്‍ക്കു പകരം വ്യക്തവും, ലളിതവുമായിരിക്കും. 39 പുതിയ പട്ടികകളും, 40 പുതിയ ഫോര്‍മുലകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

പുതിയ ബില്‍ ലക്ഷ്യമിടുന്നതെന്ത്?
2025 ഓഗസ്റ്റ് 12 നാണ് പുതിയ ആദായനികുതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. നികുതി നിയമങ്ങള്‍ മനസിലാക്കുന്നതിനും, പാലിക്കുന്നതിനുമുള്ള പ്രക്രിയകള്‍ ലളിതമാക്കുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ലളിതമാക്കിയ ഐടിആര്‍ ഫോമുകളും, വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും റിട്ടേണ്‍ ഫയലിംഗ് പ്രോല്‍സാഹിപ്പിക്കുകയും, നികുതിദായകര്‍ക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

X
Top