പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

നവംബര്‍ 01 മുതല്‍ സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ നിരവധി

മാറ്റങ്ങളുടെ കാലമാണ് ഈ വരുന്ന നവംബര്‍. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള പണമിടപാടില്‍ വരെ മാറ്റങ്ങളുണ്ടാകും. വരാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ നിത്യജീവിതം കൂടുതല്‍ എളുപ്പമാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3.75 ശതമാനം പ്രതിമാസ ചാര്‍ജ് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്
120 ദിവസം മുന്‍പ് യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി ഇനിയില്ല. ഇനി മുതല്‍ യാത്രയുടെ 60 ദിവസം മുന്‍പ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.

പുതിയ രീതി നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെ 120 ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.

ബാങ്ക് വഴി പണമയയ്ക്കല്‍ മാറ്റം
തട്ടിപ്പുകാര്‍ ബാങ്കിംഗ് സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ബാങ്കിംഗ് രംഗത്ത് പുതിയ വനിയമങ്ങള്‍ കൊണ്ടുവരുന്നത്.

ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്ത കെ.വൈ.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഇനി മുതല്‍ ബാങ്ക് വഴി പണം അയയ്ക്കുമ്പോള്‍ പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

മൊബൈല്‍ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച് പണമയക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം.

ഐ.എം.പി.എസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.

പണമയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയര്‍, ഇടപാടിന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.

X
Top