പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഈയാഴ്ച ഐപിഒയിലൂടെ വിപണിയിലേക്കെത്തുന്ന പുതു ഓഹരികള്‍

മുംബൈ: മൊത്തം 2,387 കോടി രൂപ സമാഹരിക്കുന്നതിനായി മൂന്ന് പ്രാഥമിക പൊതു ഓഫറുകളാണ് (ഐപിഒ) അടുത്ത കഴിഞ്ഞയാഴ്ചയും ഈയാഴ്ചയുമായി നടന്നത്. അവയുടെ വിശദാംശങ്ങളിലേയ്ക്ക്.

ഡെല്‍ഹിവെരി:
ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ സ്റ്റാര്‍ട്ടപ്പ് ഡെല്‍ഹിവെരി യുടെ ഓഹരികള്‍ മെയ് 24 നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക. എന്നാല്‍ ലിസ്റ്റിംഗിന് മുന്നോടിയായി ഗ്രേ മാര്‍ക്കറ്റില്‍ ഓഹരിയുടെ വില കുറഞ്ഞിട്ടുണ്ട്. ഐപിഒയിലും റീട്ടെയില്‍, ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരുടെ ഭാഗത്തുനിന്നും നിശബ്ദ പ്രതികരമാണ് ഐപിഒയ്ക്ക് ലഭിച്ചത്. മെയ് 1 ന് സ്‌റ്റോക്ക് 78 രൂപ ഉയര്‍ന്ന പ്രീമിയത്തില്‍ ഗ്രേമാര്‍ക്കറ്റിലെത്തി. മെയ് 18 ന് പ്രീമിയം 34 രൂപയായി കുറഞ്ഞു. മെയ് 19 ന് അത് മൈനസ് 36 രൂപയായി മാറിയെന്ന് ഡീലര്‍മാര്‍ പറയുന്നു. ദുര്‍ബലമായ പണമൊഴുക്ക് മൂലം സ്ഥാപനം നേരിട്ട തുടര്‍ച്ചയായ നഷ്ടമാണ് ഗ്രേ വിപണിയില്‍ ഓഹരിയെ തളര്‍ത്തിയത്. കമ്പനിയുടെ ഐപിഒ വില ഒരു ഷെയറിന് 462-487 രൂപ നിലവാരത്തിലാണ്. യഥാക്രമം 0.57, 0.3 ശതമാനം എന്നിങ്ങനെ തണുപ്പന്‍ പ്രതികരണമാണ് കമ്പനി ഓഹരികള്‍ക്ക് യഥാക്രമം റീട്ടെയ്ല്‍, ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. അതേസമയം നിക്ഷേപസ്ഥാപനങ്ങള്‍ അവരുടെ ക്വാട്ടയുടെ 2.66 ശതമാനം ബുക്ക് ചെയ്തു.

പ്രുഡന്റ്:
ഇന്ത്യയിലെ സ്വതന്ത്ര റീട്ടെയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസ് ഗ്രൂപ്പാണ് പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡ്വൈസറി സര്‍വീസസ് ലിമിറ്റഡ് (പ്രൂഡന്റ്). മെയ് 20ന് കമ്പനി ഓഹരികള്‍ പ്രീമിയത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇഷ്യു വിലയായ 630 രൂപയില്‍ നിന്ന് 4.7 ശതമാനം പ്രീമിയത്തില്‍ 660 രൂപയിലാണ് ബിഎസ്ഇയില്‍ സ്‌റ്റോക്ക് വ്യാപാരം തുടങ്ങിയത്. എന്‍എസ്ഇയിലെ ലിസ്റ്റിംഗ് വില 650 രൂപയായിരുന്നു. മൊത്തം ഓഹരികളുടെ 1.22 മടങ്ങ് അധികമാണ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍. ക്യുഐബി ഭാഗം 1.26 മടങ്ങ് സബ്‌സ്‌െ്രെകബുചെയ്തു. സ്ഥാപനേതര നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന് 0.99 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചപ്പോള്‍ റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന്റെ 1.29 മടങ്ങ് വരിക്കാരായി. കമ്പനിയിലെ ജീവനക്കാര്‍ അവര്‍ക്ക് അനുവദിച്ച ഭാഗത്തിന്റെ 1.23 മടങ്ങ് അധികം അപേകഷ സമര്‍പ്പിച്ചു. 538.61 കോടി രൂപയാണ് കമ്പനി ഐപിഒ വഴി ലക്ഷ്യം വച്ചത്.

എല്‍ഐസി:
നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ലിസ്റ്റിംഗ് നിരാശാനകമായിരുന്നു.949 രൂപ മുഖവിലയുള്ള ഓഹരി 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 865 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗ് ദുര്‍ബലമായതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 42,500 കോടി രൂപ നഷ്ടപ്പെട്ടു. കമ്പനി വിപണി മൂലധനം ഇ 6 ലക്ഷം കോടി രൂപയില്‍ നിന്ന് 5.57 കോടി രൂപയായി കുറഞ്ഞിട്ടുമുണ്ട്. സര്‍ക്കാറിന്റെ കീഴിലുള്ള എല്‍ഐസി, ഇഷ്യു വിലയായ 949 രൂപയേക്കാള്‍ 8.62 ശതമാനം കിഴിവില്‍ 867.2 രൂപയ്ക്കാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ ഇത് 8.11 ശതമാനം കിഴിവില്‍ അരങ്ങേറി. ലിസ്റ്റ് ചെയ്തയുടന്‍ ഓഹരിവില താഴെ വീഴുകയും ചെയ്തു. അതേസമയം ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ ഐസി)യുടെ എക്കാലത്തെയും വലിയ പ്രാരംഭ പബ്ലിക് ഓഫറുവഴി ഇന്ത്യന്‍ സര്‍ക്കാര്‍ സമാഹരിച്ചത് 205.6 ബില്യണ്‍ രൂപ (2.7 ബില്യണ്‍ ഡോളര്‍)യാണ്. വിദേശ നിക്ഷേപകര്‍ ചെലവേറിയതായി കണക്കാക്കി പിന്മാറിയപ്പോള്‍ ഐപിഒയില്‍ വിജയകരമാക്കിയത് ആഭ്യന്തര നിക്ഷേപകരാണ്. കറന്‍സി അപകടസാധ്യതകളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ഗൗനിക്കാതെ അവര്‍ കൂടുതല്‍ ഓഹരികള്‍ സബ്‌സ്‌െ്രെകബ് ചെയ്തു. അതേസമയം നോണ്‍ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി റിസര്‍വ് ചെയ്ത ഭാഗം 1.39 തവണയും ക്യുഐബിയുടെ ഭാഗം 1.17 തവണയും ബുക്ക് ചെയ്തു. പോളിസി ഹോള്‍ഡര്‍മാര്‍ തങ്ങള്‍ക്ക് അനുവദിച്ച വിഹിതത്തിന്റെ 5.39 മടങ്ങ് സബ്‌സെ്രെകബ് ചെയ്തുകൊണ്ട് ഇഷ്യുവിന് ശക്തമായ ഒരു വഴിത്തിരിവ് നല്‍കി. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ അവരുടെ ക്വാട്ടയുടെ നാലിരട്ടിക്ക് തുല്യമായ സബ്‌സ്‌ക്രിപ്ഷന്‍ നടത്തിയപ്പോള്‍ ചെറുകിട നിക്ഷേപകര്‍ അവരുടെ അലോട്ട്‌മെന്റിന്റെ 1.72 മടങ്ങ് ബിഡ് സമര്‍പ്പിച്ചു.

പരദീപ് ഫോസ്‌ഫേറ്റ്‌സ്:
യൂറിയ ഇതര വളങ്ങളുടെയും ഡിഅമോണിയം ഫോസ്‌ഫേറ്റുകളുടെയും (ഡിഎപി) ഇന്ത്യയിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളാണ് പാരദീപ് ഫോസ്‌ഫേറ്റ്. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ 1.75 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 26.86 കോടി ഓഹരികള്‍ക്ക് 47.02 കോടി സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. 1,004 കോടി രൂപ ഓഹരികളുടെ പുതിയ ഇഷ്യൂ, 497.73 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയാണ് ഐപിഒ വഴി നടത്തിയത്. മൊത്തത്തില്‍ 1,501 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ബിഎന്‍പി പാരിബസ് ആര്‍ബിട്രേജ്, കുബേര്‍ ഇന്ത്യ ഫണ്ട്, കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്, സൊസൈറ്റി ജനറല്‍എന്നിവയുള്‍പ്പെടെയുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി ഇതിനകം 450 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.1,004 കോടി രൂപയുടെ ഇക്വിറ്റി സുവാരി മറോക്ക് ഫോസ്‌ഫേറ്റ്‌സ് തങ്ങളുടെ 60,18,493 ഇക്വിറ്റി ഷെയറുകളുംഇന്ത്യാ ഗവണ്‍മെന്റ് കമ്പനിയിലെ തങ്ങളുടെ11,24,89,000 ഇക്വിറ്റി ഷെയറുകളും ഒഎഫ്എസ് വഴി വില്‍ക്കും. . കമ്പനിയിലെ തങ്ങളുടെ മുഴുവന്‍ (19.55 ശതമാനം)ഓഹരികളും സര്‍ക്കാര്‍ ഓഫ്‌ലോഡ് ചെയ്യും.

എത്തോസ്:
ആഢംബര, പ്രീമിയം വാച്ച് ചെറുകിട വിതരണക്കാരായ എത്തോസിന്റെ ഐപിഒ അവസാനിച്ചപ്പോള്‍ ആകെയുള്ളതിനേക്കാള്‍ 1.04 മടങ്ങ് അധികം ഓഹരികള്‍ നിക്ഷേപകര്‍ സബ്‌സ്‌െ്രെകബ് ചെയ്തു. ഐപിഒ വഴി ലഭ്യമായ 39,79,957 ഓഹരികള്‍ക്ക് 41,38,650 സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകര്‍ അവര്‍ക്ക് അനുവദിച്ചതിന്റെ 84 ശതമാനം മാത്രമാണ് സബ്‌സ്‌െ്രെകബ് ചെയ്തത്. സ്ഥാപനങ്ങളല്ലാത്ത നിക്ഷേപകര്‍ 1.48 മടങ്ങ് അധികവും നിക്ഷേപസ്ഥാപനങ്ങള്‍ 1.06 മടങ്ങ് അധികവും ഓഹരികള്‍ സബ്‌സ്‌െ്രെകബ് ചെയ്തു. ഐപിഒ വഴി 472.3 കോടി സമാഹരിക്കാനാണ് എത്തോസ് ശ്രമിക്കുന്നത്. െ്രെപസ് ബാന്‍ഡ് 836878 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 375 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ ഫ്രഷ് ഇഷ്യുവഴിയായും 1,108,037 ഇക്വിറ്റി ഷെയറുകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയായും സബ്‌സ്‌ക്രിപ്ഷനെത്തി.ഇന്ത്യയിലെ 17 നഗരങ്ങളിലായി മള്‍ട്ടിസ്‌റ്റോര്‍ ഫോര്‍മാറ്റില്‍ എത്തോസിന് 50 ഫിസിക്കല്‍ റീട്ടെയില്‍ സ്‌റ്റോറുകളുണ്ട്.കൂടാതെ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ഓമ്‌നിചാനല്‍ അനുഭവം കമ്പനി വാഗ്ദാനം ചെയ്യുന്നു.ഒഎഫ്എസിന്റെ ഭാഗമായി യശോവര്‍ദ്ധന്‍ സാബു, കെഡിഡിഎല്‍ മഹെന്‍ ഡിസ്ട്രിബ്യൂഷന്‍, സാബൂ വെഞ്ച്വേഴ്‌സ് എല്‍എല്‍പി, അനുരാധ സാബു, ജയ് വര്‍ധന്‍ സാബു, വിബിഎല്‍ ഇന്നൊവേഷന്‍സ്, അനില്‍ ഖന്ന, നാഗരാജന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ വില്‍പ്പന നടത്തി.ഐപിഒയുടെ പകുതി, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരുന്നു.ലോട്ട് 17 ഇക്വിറ്റി ഷെയറുകളായി നിജപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 386.57 കോടി രൂപയായിരുന്നു. അതേ കാലയളവില്‍ 5.78 കോടി അറ്റാദായം രേഖപ്പെടുത്താനും കമ്പനിയ്ക്കായി.

ഇമുദ്ര:
കമ്പനി ഐപിഒ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് പ്രൊവൈഡറായ ഇമുദ്ര 412.79 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുക. ഐപിഒ മെയ് 24 ന് സമാപിക്കും. ഫ്രഷ് ഇഷ്യുവിന്റെ വലുപ്പം 200 കോടിയില്‍ നിന്ന് 161 കോടി രൂപയായി കമ്പനി വെട്ടിക്കുറച്ചിരുന്നു. 16,03,617 ഓഹരികള്‍ 39 കോടി രൂപയ്ക്ക് പ്രീഐപിഒ പ്ലേസ്‌മെന്റിനായി നീക്കിവച്ചിതനെ തുടര്‍ന്നാണിത്. കൂടാതെ, പ്രമോട്ടര്‍മാരും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരും തങ്ങളുടെ 98.35 ലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കും.ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഒഎഫ്എസിന്റെ ഭാഗമായി , പ്രൊമോട്ടര്‍മാരായ വെങ്കിട്ടരാമന്‍ ശ്രീനിവാസനും താരവ്‌ ്രൈപവറ്റ് ലിമിറ്റഡും യഥാക്രമം 32.89 ലക്ഷം ഇക്വിറ്റിയും 45.16 ലക്ഷം ഇക്വിറ്റി ഷെയറുകളും ഓഫ്‌ലോഡ് ചെയ്യും. കൂടാതെ, കൗശിക് ശ്രീനിവാസന്‍ 5.1 ലക്ഷം ഇക്വിറ്റി ഷെയറുകളും ലക്ഷ്മി കൗശിക് 5.04 ലക്ഷം ഇക്വിറ്റി ഷെയറുകളും അരവിന്ദ് ശ്രീനിവാസന്‍ 8.81 ലക്ഷം ഇക്വിറ്റി ഷെയറുകളും ഐശ്വര്യ അരവിന്ദ് 1.33 ലക്ഷം ഇക്വിറ്റി ഷെയറുകളും വിറ്റഴിക്കും.
പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടവ്, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, ഉപകരണങ്ങള്‍ വാങ്ങല്‍, ഇന്ത്യയിലും വിദേശ ലൊക്കേഷനുകളിലും ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കല്‍മറ്റ് അനുബന്ധ ചിലവുകള്‍ എന്നിവക്കായി വിനിയോഗിക്കും. ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഇമുദ്ര ഐഎന്‍സിയിലെ നിക്ഷേപത്തിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും തുക ഉപയോഗിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ ട്രസ്റ്റ് സേവനങ്ങളും എന്റര്‍്രൈപസ് സൊല്യൂഷനുകളും നല്‍കുന്ന ബിസിനസ്സിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.

X
Top