പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി നെസ്‌ലെ

ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ ഇന്ത്യ ‘മൈ നെസ്‌ലെ’ എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ഈ പ്ലാറ്റഫോമിലൂടെ ഉപഭോക്താക്കൾക്ക് നെസ്‌ലെയുടെ എല്ലാവിധ ഉൽപ്പന്നങ്ങളും വാങ്ങാം. ഡയറക്‌ട്-ടു-കൺസ്യൂമർ വിൽപനയിലേക്കുള്ള നെസ്‌ലെയുടെ ചുവടുവെയ്പാണ് ഇത്.

ഈ പ്ലാറ്റ്‌ഫോമിലൂടെ നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വ്യക്തിഗത സമ്മാനങ്ങൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയവ നല്കാൻ കമ്പനി പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ രുചികരമായ പാചകക്കുറിപ്പുകൾ പങ്കിടാനും സാധിക്കും.

തുടക്കത്തിൽ, മൈ നെസ്‌ലെ പ്ലാറ്റ്‌ഫോം ദില്ലിയിൽ ആയിരിക്കും ആരംഭിക്കുക. തുടർന്ന് രാജ്യത്തിൻറെ മറ്റ്‌ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, മാരികോ, ഇമാമി തുടങ്ങിയ കമ്പനികളാണ് നെസ്‌ലെയ്ക്ക് മുൻപ് ഡയറക്‌ട്-ടു-കൺസ്യൂമർ പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ച കമ്പനികൾ. മാമഎർത്ത്, പ്ലം ഗുഡ്നെസ് തുടങ്ങിയ പല പുതിയ കമ്പനികളും ഇ കോമേഴ്‌സ് വ്യാപാരത്തിൽ മുന്നേറുന്നുണ്ട്.

X
Top