ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രം

നെസ്ലെ രണ്ടാംപാദ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ്, വില്‍പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി

മുംബൈ: പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ നെസ്ലെ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 753.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.64 ശതമാനം ഇടിവാണിത്. വരുമാനം അതേസമയം 10.6 ശതമാനം ഉയര്‍ന്ന് 5643.6 കോടി രൂപയായി.

ഉത്പാദന ചെലവാണ് അറ്റാദായം കുറച്ചത്. പ്രത്യേകിച്ചും കൊക്കോയുടേയും പാലിന്റേയും വില. ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തന ചെലവും വര്‍ദ്ധിച്ചു. ആഭ്യന്തര വില്‍പന10.8 ശതമാനം ഉയര്‍ന്ന് 5411 കോടി രൂപയായി. നാലില്‍ മൂന്ന് ഉത്പന്നങ്ങളുടേയും വില്‍പന അളവ് ഇരട്ട അക്ക വളര്‍ച്ച കാഴ്ചവച്ചതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനീഷ് തിവാരി പറഞ്ഞു.

ആഭ്യന്തര വില്‍പന ഇരട്ട അക്ക വളര്‍ച്ച പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനി ഓഹരി 5 ശതമാനം ഉയര്‍ന്നു. പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ബ്രോക്കറേജ് സിഎല്‍എസ്എ പറയുന്നു. സര്‍പ്രൈസ് വളര്‍ച്ചയാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും ചൂണ്ടിക്കാട്ടി.

X
Top