നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഐപിഒയ്ക്ക് ഒരുങ്ങുന്ന പകുതിയോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളും നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ കടുത്ത വെല്ലുവിളി നേരിട്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകം. വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന പുതുതലമുറ ടെക് കമ്പനികളില്‍ പകുതിയോളം ഇപ്പോഴും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍, ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതോ അതിനായി ഒരുങ്ങുന്നതോ ആയ 42 കമ്പനികളില്‍ 21 എണ്ണവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

നഷ്ടത്തിലായ കമ്പനികളുടെ പട്ടികയില്‍ പ്രമുഖ കമ്പനികളുണ്ട്. എഡ്‌ടെക് യൂണികോണ്‍ ആയ ഫിസിക്‌സ് വാലാ, ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ട്, മീഷോ, ഷിപ്രോക്കറ്റ്, ഷാഡോഫാക്‌സ് തുടങ്ങിയ ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഫോണ്‍പേ, പേയു, ഇന്നോവിറ്റി തുടങ്ങിയ ഫിന്‍ടെക് കമ്പനികള്‍, ക്വിക് കൊമേഴ്‌സ് യൂണികോണ്‍ ആയ സെപ്‌റ്റോ, മീറ്റ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് ആയ ലീഷസ്, കൂടാതെ വേക്ക്ഫിറ്റ്, ക്യൂര്‍ഫുഡ്‌സ്, റെബല്‍ ഫുഡ്‌സ് തുടങ്ങിയവയും ഈ പട്ടികയിലുണ്ട്.
നഷ്ടക്കണക്കുകള്‍ ഞെട്ടിക്കുന്നത്:

ഈ 21 സ്റ്റാര്‍ട്ടപ്പുകളുടെ ആകെ നഷ്ടം 12,000 കോടി രൂപ കടന്നിരിക്കുന്നു. ഫ്‌ലിപ്കാര്‍ട്ട്, ഫോണ്‍പേ, സെപ്‌റ്റോ, തുടങ്ങിയ കമ്പനികളാണ് ഇതില്‍ പ്രധാനമായും നഷ്ടം നേരിടുന്നത്. ഒരു കമ്പനി ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ലാഭത്തിലായിരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലെങ്കിലും പ്രവര്‍ത്തന ലാഭം ഉണ്ടായിരിക്കണമെന്ന് എന്‍എസ്ഇ നിബന്ധനയുണ്ട്.

നിക്ഷേപകരുടെ കാഴ്ചപ്പാട് മാറുന്നു:
സാധാരണ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ വരുമാനം കൂടുതലും വളര്‍ച്ചയ്ക്കും ഉപഭോക്താക്കളെ നേടുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. അതിനാല്‍, അവരുടെ പ്രവര്‍ത്തന ലാഭമാണ് ലാഭനഷ്ടക്കണക്കിനേക്കാള്‍ പ്രധാനം എന്ന് ആള്‍ട്ടേറിയ ക്യാപിറ്റലിന്റെ മാനേജിങ് പാര്‍ട്ണര്‍ പുനിത് ഷാ പറയുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍:
എല്ലാ സ്റ്റാര്‍ട്ടപ്പുകളും നഷ്ടത്തിലല്ല. ഓയോ, കിഷ്ത്, ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ മികച്ച ലാഭം രേഖപ്പെടുത്തി. ഓയോയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 200 കോടി രൂപയായി ഉയര്‍ന്നു. കിഷ്ത് 160 കോടി രൂപയും ലെന്‍സ്‌കാര്‍ട്ട് 297 കോടി രൂപയും ലാഭമുണ്ടാക്കി. പൈന്‍ ലാബ്‌സ്, മണിവ്യൂ, റേസര്‍പേ തുടങ്ങിയ ഫിന്‍ടെക് കമ്പനികളും ലാഭത്തിലാണ്.

ഈ ലാഭകരമായ സ്റ്റാര്‍ട്ടപ്പുകളില്‍ പലതും ഇതിനോടകം ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയോ അതിനായി ഒരുങ്ങുകയോ ചെയ്തിട്ടുണ്ട്. റേസര്‍പേ, മണിവ്യൂ, പൈന്‍ ലാബ്‌സ് എന്നിവയെല്ലാം ഐപിഒ വിപണിയില്‍ വലിയ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.

X
Top