സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

എന്‍ഡിടിവി ഓഹരി ഇടപാട്: അദാനിക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിങ് ആരോപണവുമായി സെബി

ന്‍ഡിടിവിയുടെ ഓപ്പണ്‍ ഓഫറുമായി ബന്ധപ്പെട്ട് ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയെന്ന് ആരോപണം. ഇക്കാര്യം വ്യക്തമാക്കി അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനിക്കും ബന്ധുക്കള്‍ക്കും സെബി നോട്ടീസ് അയച്ചു.

എന്‍ഡിടിവിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട (ഓഹരി വിലയെ സ്വാധീനിക്കാന്‍ ശേഷിയുള്ള) വിവരങ്ങള്‍ ഭാര്യാ സഹോദന്മാരായ കുനാല്‍ ഷാ, നൃപാല്‍ ഷാ, ഭാര്യ പിതാവായ ധന്‍പാല്‍ ഷാ എന്നിവരുമായി പ്രണവ് അദാനി പങ്കുവെച്ചുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. പ്രണവ് അദാനിയും ഷാ കുടുംബാംഗങ്ങളും നടത്തിയ ഫോണ്‍ കോളുകളുടെ എണ്ണവും മറ്റ് വിവരങ്ങളും ഇതിന് തെളിവായി സെബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് എന്‍ഡിടിവിയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഓപ്പണ്‍ ഓഫര്‍. വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍, എഎംജി മീഡിയ നെറ്റ്വര്‍ക്ക്സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്ന് എന്‍ഡിടിവിയുടെ 26% വരെ ഓഹരികള്‍ പൊതു ഓഹരി ഉടമകളില്‍ നിന്ന് ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. 284 രൂപയായിരുന്നു ഓഹരിയൊന്നിന് നിശ്ചയിച്ച വില. ഇടപാടിന്റെ മൊത്തം മൂല്യമാകട്ടെ 492.81 കോടി രൂപയും.

ഓപ്പണ്‍ ഒഫറുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈമാറുകയും അതുപ്രകാരം നേരത്തെ ഇടപാട് നടത്തി നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇത്തരത്തിലുള്ള ഇന്‍സൈഡര്‍ ഇടപാടുകള്‍ നിയമ വിരുദ്ധമാണ്.

ഓപ്പണ്‍ ഓഫര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് കുനാല്‍ ഷാ എന്‍ഡിടിവിയുടെ ഓഹരികള്‍ ഒന്നിലധികം തവണ വാങ്ങിയതായി സെബി കണ്ടെത്തിയിരുന്നു. 2022 ഓഗസ്റ്റ് 23ന് വൈകീട്ടായിരുന്നു പ്രഖ്യാപനം. അതിന് പിന്നാലെ അടുത്ത ദിവസം എന്‍ഡിടിവിയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടായി. അഞ്ച് ശതമാനം നേട്ടത്തോടെയായിരുന്നു 2022 ഓഗസ്റ്റ് 24ന് എന്‍എസ്ഇയില്‍ ഓഹരി ക്ലോസ് ചെയ്തത്.

അദാനി ഗ്രീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട ഇടപാടിലും പ്രണവ് അദാനിക്കും അദ്ദേഹത്തിന്റെ ഭാര്യ സാഹോദരന്മാര്‍ക്കുമെതിരെ സമാനമായ ആരോപണം നേരത്തെയുണ്ടായിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അടുത്തയിടെ സെബി ഇതൊഴിവാക്കിയിരുന്നു.

X
Top