
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ട് അത്തം മുതൽ ഉത്രാടം വരെ നടത്തിയ അത്തം പത്തോണം ലാക്പതി ഓഫറിലെ ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിച്ച 10 വിജയികൾക്കുള്ള ചെക്കുകൾ കൈമാറി. പൂങ്കുന്നം ഷോറൂമിൽ നടന്ന ചടങ്ങിൽ നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്താണ് സമ്മാനം വിതരണം ചെയ്തു. നന്തിലത്ത് ഗ്രൂപ്പ് സിഇഒ പിഎ സുബൈർ, അഡ്മിനിസ്ട്രേഷൻ ഹെഡ് എൻപി ജോയ്, ശാഖ മാനേജർ വിനോദ്, ഗൾഫ് പാർക്ക് ബാബു എന്നിവർ പങ്കെടുത്തു. വിജയികളായ സനിൽ, ആഷ്ന, അനിത വിനോദ്, മോഹനകുമാരി, ദിൽന ഷെറിൻ, ദക്ഷ കെ. വിഷ്ണുദേവ്, ജോയ് സുരേന്ദ്രൻ, രജീഷ്, കലേശൻ, നിവേദ് എന്നിവർ ചെക്കുകൾ ഏറ്റുവാങ്ങി.






