ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്

മുംബൈ: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്. 14 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തു. 2024 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിതെന്നും നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെവി വ്യക്തമാക്കി.

റീജിയണല്‍ റൂറല്‍ ബാങ്കുകളും റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുമാണ് പ്രധാന വായ്പ വിതരണക്കാര്‍. കാര്‍ഷിക മേഖലയിലെ ഇരട്ട അക്ക വളര്‍ച്ചയാണ് വായ്പ വര്‍ധനവ് ചൂണ്ടികാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോഗം വര്‍ധിച്ചത് ഇതിന് ഉദാഹരണമാണെന്നും നബാര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

വൈദ്യുതി, ജലസേചന സൗകര്യങ്ങള്‍ എന്നിവയിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയാല്‍ മേഖലയിലെ ഉല്‍പ്പാദനക്ഷമത ഉയരും. പുതിയ വര്‍ഷം മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി നബാര്‍ഡ് 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.

ഗ്രാമീണ ധനകാര്യ സംവിധാനങ്ങള്‍ നവീകരിക്കും. ഇതിനായി 67,000 സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് നബാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

X
Top