സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

 ലക്ഷം രൂപ ബമ്പർ സമ്മാനവുമായി മൈജി ക്രിസ്മസ് ബമ്പർ

കൊച്ചി: സ്മാർട്ട്ഫോൺ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, അപ്ലയൻസുകൾ എന്നിവയുടെ ക്രിസ്മസ് സെയിലുമായി മൈജി. സെയിലിന്റെ ഭാഗമായി ഒരാൾക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനം നേടാനുള്ള അവസരമുണ്ട്. ക്രിസ്മസിന് അനുബന്ധമായുള്ള വില്പനയിൽ വിവിധ ഉത്പന്നങ്ങൾക്ക് വിലക്കുറവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വിലക്കുറവിനൊപ്പം ലഭിക്കുന്ന ക്യാഷ്ബാക്കുകളും ഓഫറിന്റെ പ്രത്യേകതയാണ്. എസി, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ അപ്ലയൻസുകൾ വാങ്ങുന്നവർക്ക് ഓരോ 10,000 രൂപയ്ക്കും 1,200 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും.

10,000 രൂപ മുതൽ 1 ലക്ഷം രൂപയ്ക്കു മുകളിലേക്കുള്ള സ്മാർട്പോൺ മോഡലുകൾ വരെ വാങ്ങുമ്പോൾ 1,200 മുതൽ 12,000 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്നു. വിവോ എക്സ് 300 സീരീസ് ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് പ്രതിദിനം 106 രൂപ അടവിൽ വാങ്ങൽ സൗകര്യവുമുണ്ട്. 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, ഒരു വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി എന്നിവയും ലഭ്യമാണ്. 5ജി സ്മാർട്ട്ഫോണുകളുടെ വില 8,888 രൂപ മുതൽ തുടങ്ങുന്നു. റെഡ്മി പാഡ് 10,000 രൂപയിൽ താഴെ ലഭ്യമാണ്. ഐഫോൺ 16 മോഡലുകളും പ്രത്യേക വിലയിൽ ലഭിക്കുമ്പോൾ ഗാലക്സി സി ഫോൾഡ് 7 വാങ്ങാൻ പ്രതിദിനം 155 രൂപ അടക്കാം. ഫോണിന്റെയും ടാബ്ലറ്റിന്റെയും വെള്ളം കയറൽ, മോഷണം, വീണ് കേടാകൽ തുടങ്ങിയ സാഹചര്യങ്ങളിൽ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാനും ലഭ്യമാണ്.

വേനൽക്കാലത്തേക്കായി മൈജി എസി എക്സ്പോ ആരംഭിച്ചിട്ടുണ്ട്. ദേശീയ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഏസികൾ പ്രത്യേക വിലയിൽ ലഭിക്കും. 1,611 രൂപ മുതൽ ഇഎംഐയിൽ ഏസി വാങ്ങാനുള്ള സൗകര്യവുമുണ്ട്. വാഷിംഗ് മെഷീൻ വാങ്ങുന്നവർക്ക് ഈ സമയത്ത് പ്രത്യേക സമ്മാന പാക്കേജുകളും ലഭ്യമാണ്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്കൊപ്പം 8 ലിറ്റർ എയർ ഫ്രയർ, ടോപ്പ് ലോഡ് മെഷീനുകൾക്കൊപ്പം 3 ജാർ മിക്‌സർ ഗ്രൈൻഡർ എന്നിവയാണ് നൽകുന്നത്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾക്ക് 63% വരെ ഡിസ്‌ക്കൗണ്ട് ലഭ്യമാണ്. റഫ്രിജറേറ്റർ വിഭാഗത്തിലും സമ്മാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സിംഗിൾ ഡോർ മോഡലുകൾക്കൊപ്പം പെഡസ്റ്റൽ ഫാനും, ഡബിൾ ഡോർ മോഡലുകൾക്കൊപ്പം വാട്ടർ ഹീറ്ററും, സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾക്കൊപ്പം മിനി കൂൾബാറും ലഭിക്കും.ലാപ്‌ടോപ്പ് വാങ്ങുന്നവർക്ക് കോളിംഗ് സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, വയർലെസ് മൗസ് എന്നിവ അടങ്ങിയ കോംബോ സമ്മാനമാണ് ലഭിക്കുന്നത്. പഠനം, വർക്ക്, ഗെയിമിംഗ് എന്നിവയ്ക്കുള്ള ലാപ്‌ടോപ്പുകൾ മൈജി സ്പെഷ്യൽ പ്രൈസിൽ ലഭ്യമാണ്.

X
Top