
കോഴിക്കോട്: സ്മാർട്ട്ഫോണുകൾക്കും, ഗാഡ്ജറ്റ്സുകൾക്കും അപ്ലയൻസസുകൾക്കും വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളും ഫിനാൻസ് ഓഫറുകളുമായി മൈജിയുടെ 20ാം ആനിവേഴ്സറി സെയിൽ തുടരുന്നു. ആനിവേഴ്സറി ഓഫറുകൾ ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭിക്കും. ഓരോ പതിനായിരം രൂപയുടെ മൊബൈൽ ഫോൺ , ടാബ്ലെറ്റ് , ആക്സസറീസ്, ഹോം അപ്ലയൻസസ് എന്നിവയുടെ പർച്ചേസിന് 1,200 രൂപ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും. വലിയ വിലക്കുറവും ക്യാഷ്ബാക്ക് സമ്മാനങ്ങളും ചെറിയ ഇ എം ഐ യുമാണ് ഈ ഓഫറിലെ പ്രധാന ആകർഷണം.
വിവിധ ക്രെഡിറ്റ് കാർഡുകളിൽ പർച്ചേസ് ചെയ്യുമ്പോൾ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് മുതൽ ക്യാഷ്ബാക്ക്, ഒരു ഇ എം ഐ സൗജന്യം പോലുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ സ്മാർട്ട്ഫോണുകളിൽ വലിയ വിലക്കുറവും ഓഫറുകളുമാണ് ഉപഭോക്താവിന് മൈജി നൽകുന്നത്. പഴയ ഫോണുകളിൽ 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ലോകോത്തര ബ്രാന്റുകളുടെ ഫോണുകൾ ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഗാഡ്ജറ്റുകൾ കളവ് പോവുക, ഏതെങ്കിലും തരത്തിൽ ഫിസിക്കൽ ഡാമേജ് വരിക എന്നീ സന്ദർഭങ്ങളിൽ ഇൻഷുറൻസ് പോലെ സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും മൈജി ഓഫർ ചെയ്യുന്നുണ്ട്.
ഓഫറിന്റെ ഭാഗമായി വിവിധ ടണ്ണേജുകളിലുള്ള ബ്രാൻഡഡ് ഏസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഇതിനൊപ്പം 1,200 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. സിംഗിൾ ഡോർ , ഡബിൾ ഡോർ , സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിൽ വിലക്കുറവും , കളക്ഷനും , 1200 രൂപ ക്യാഷ്ബാക്കും ഒരുക്കിയിരിക്കുന്നു. കുറഞ്ഞ മാസ തവണയിൽ വാങ്ങാൻ സൂപ്പർ ഇഎംഐ, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസുമായി എക്സ്ചേഞ്ച് ഓഫർ, ബ്രാൻഡ് വാറന്റിക്ക് പുറമെ മൈജി നൽകുന്ന എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോയാലും, ഫിസിക്കൽ ഫംഗ്ഷൻ തകരാറാകുന്ന എന്തിലും സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാൻ, പർച്ചേസുകൾക്ക് മൈജി നൽകുന്ന റീവാർഡ് പോയന്റുകൾ എന്നിങ്ങനെ എല്ലാ മൂല്യവർധിത സേവനങ്ങളും ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം.





