പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി ഓഹരികള്‍ വാങ്ങി, ബാങ്ക്‌ ഓഹരികള്‍ വിറ്റു

മുംബൈ: ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 4360 കോടി രൂപയുടെ ബാങ്ക്‌ ഓഹരികള്‍ വിറ്റഴിച്ചു. അതേ സമയം ഐടി ഓഹരികളിലും ന്യൂ ഏജ്‌ ടെക്‌ കമ്പനികളായ പേടിഎം, ഡെല്‍ഹിവറി തുടങ്ങിയവയുടെ ഓഹരികളിലും നിക്ഷേപം നടത്തി.

ഐടി ഓഹരികളില്‍ 3420 കോടി രൂപയാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിച്ചത്‌. ടെക്‌ മഹീന്ദ്ര, കോഫോര്‍ജ്‌, എല്‍ടിഐ മൈന്റ്‌ട്രീ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്‌ പ്രധാനമായും വാങ്ങിയത്‌.

ഐടി ഓഹരികള്‍ വാങ്ങുകയും ബാങ്ക്‌ ഓഹരികള്‍ വില്‍ക്കുകയും ചെയ്യുന്ന പുതിയ പ്രവണതയാണ്‌ ഈ വര്‍ഷം കാണുന്നത്‌. കഴിഞ്ഞ വര്‍ഷം ഐടി ഓഹരികള്‍ വില്‍ക്കുകയും ബാങ്ക്‌ ഓഹരികള്‍ വാങ്ങുകയുമാണ്‌ ചെയ്‌തിരുന്നത്‌.

ട്രെന്റിലെ മാറ്റം ഓഹരികളുടെ വിലവ്യതിയാനത്തിലും പ്രകടമാണ്‌. നിഫ്‌റി ബാങ്ക്‌ സൂചിക ഈ വര്‍ഷം ആറ്‌ ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി ഐടി സൂചിക 4.4 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ പേടിഎമ്മില്‍ 230 കോടി രൂപയും ഡെല്‍ഹിവറിയില്‍ 130 കോടി രൂപയും നിക്ഷേപിച്ചു. മൂന്നാം ത്രൈമാസത്തില്‍ നഷ്‌ടം കുറച്ചതിനെ തുടര്‍ന്നാണ്‌ ഈ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം പ്രകടമായത്‌.

മൂന്നാം ത്രൈമാസത്തില്‍ പേടിഎം പ്രവര്‍ത്തന ലാഭം കൈവരിച്ചിരുന്നു. ത്രൈമാസ ഫല പ്രഖ്യാപനത്തിനു ശേഷം 524 രൂപയില്‍ നിന്നും 705 രൂപ വരെ ഉയര്‍ന്ന പേടിഎം ഇപ്പോള്‍ 585 രൂപ നിലവാരത്തിലാണ്‌ വ്യാപാരം നടന്നത്.

ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഗ്രൂപ്പിലെ അദാനി പോര്‍ട്‌സ്‌, അദാനി എന്റര്‍പ്രൈസസ്‌, അംബുജാ സിമന്റ്‌സ്‌ എന്നീ ഓഹരികള്‍ വിറ്റഴിച്ചു.

അതേ സമയം എസിസിയില്‍ 110 കോടി രൂപ നിക്ഷേപിച്ചു.

X
Top