മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

പുതിയ മ്യൂച്വൽ ഫണ്ട് പദ്ധതികളുമായി കമ്പനികൾ

കൊച്ചി: നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതിനു മ്യൂച്വൽ ഫണ്ടുകൾക്കു ബാധകമായിരുന്ന മൂന്നു മാസത്തെ നിരോധനം 30ന് അവസാനിക്കുന്നതോടെ നിക്ഷേപസമാഹരണത്തിനു വിപണിയിലെത്താൻ ഇരുപതോളം അസെറ്റ് മാനേജ്‌മെന്റ് കമ്പനികൾ തയാറെടുക്കുന്നു. അതിനിടെ, രാജ്യത്തെ മൊത്തം നിക്ഷേപകരുടേതായി വിവിധ ഫണ്ട് ഹൗസുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി 37.22 ലക്ഷം കോടി രൂപയിലെത്തി. 10 വർഷത്തിനിടയിലുണ്ടായ വർധന അഞ്ചിരട്ടിയിലേറെയാണ്.
അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച നിബന്ധനകൾ നടപ്പാക്കാൻ ഫണ്ട് ഹൗസുകൾക്കു സാവകാശം നൽകുന്നതിനുവേണ്ടിയാണു നിരോധനം ഏർപ്പെടുത്തിയത്. പുതിയ പദ്ധതികൾ ആരംഭിക്കാൻ അതോടെ ഫണ്ട് ഹൗസുകൾക്കു കഴിയാതായി. നിക്ഷേപകർക്കാകട്ടെ വളരെ ജനകീയമായ നിക്ഷേപാവസരങ്ങളിലൊന്നു തൽക്കാലത്തേക്കാണെങ്കിലും അപ്രാപ്യമാകുകയും ചെയ്‌തു.
നിരോധനം നീങ്ങുന്നതോടെ പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ തയാറെടുക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ പിജിഐഎം ഇന്ത്യ, എൽഐസി മ്യൂച്വൽ ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ, ബറോഡ ബിഎൻപി പാരിബ തുടങ്ങിയവ ഉൾപ്പെടുന്നു. നാൽപതിലേറെ ഫണ്ട് ഹൗസുകളുള്ള ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് വ്യവസായം അതിവേഗ വളർച്ചയുടെ പാതയിലാണ്. രാജ്യത്തെ എല്ലാ മ്യൂച്വൽ ഫണ്ടുകളിലുമായി അക്കൗണ്ടുകളുടെ എണ്ണം ഇക്കഴിഞ്ഞ മേയ് 31ലെ കണക്കനുസരിച്ചു 13.33 കോടിയിലെത്തിയിരിക്കുന്നു. അക്കൗണ്ടുകളുടെ എണ്ണം ഒരു വർഷത്തിനിടയിൽ മൂന്നു കോടിയിലേറെ വർധിച്ചു.
ആവർത്തന നിക്ഷേപ പദ്ധതിയായ ‘സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ലാൻ’ (സിപ്) മുഖേനയാണു യുവതലമുറയിൽപ്പെട്ട നിക്ഷേപകരിൽ നല്ല പങ്കും ഫണ്ടുകളിൽ പണം മുടക്കുന്നത്. രാജ്യത്താകെയുള്ള ‘സിപ്’ അക്കൗണ്ടുകളുടെ എണ്ണം 5.48 കോടിയാണ്. മ്യൂച്വൽ ഫണ്ട് പദ്ധതികൾക്കു കേരളത്തിലെ നിക്ഷേപകരിൽനിന്നു താരതമ്യേന കുറഞ്ഞ പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിൽനിന്നുള്ള നിക്ഷേപകരുടേതായി വിവിധ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി 40,100 കോടി രൂപയുടേതു മാത്രം. ഓഹരി അധിഷ്‌ഠിത ഫണ്ടുകളിലെ നിക്ഷേപമാണ് ഇതിൽ 78 ശതമാനവും.

X
Top