റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മുത്തൂറ്റ് മൈക്രോഫിന്‍ 203 കോടി രൂപ ലാഭം കൈവരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നായ മുത്തൂറ്റ് മൈക്രോഫിന്‍ 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു.

മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്.

46 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്ജി റേറ്റിങും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

X
Top