റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

3000 കോടി സമാഹരിക്കാന്‍ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌

മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലിമിറ്റഡ്‌ ഐപിഒ വഴി 3000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി സെബിക്ക്‌ മുന്‍പാകെ കരട്‌ രേഖകള്‍ സമര്‍പ്പിച്ചു. കമ്പനിയുടെ മൂലധന അടിത്തറ വിപുലീകരിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. ബുധനാഴ്‌ച സമര്‍പ്പിച്ച ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹെറിംഗ്‌ പ്രോസ്‌പെക്ടസ്‌ ്‌പ്രകാരം പൂര്‍ണ്ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഓഹരി വില്‍പ്പനയില്‍ നിന്ന്‌ ലഭിക്കുന്ന തുക കമ്പനിയുടെ ടയര്‍-1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ബിസിനസ്‌ വളര്‍ച്ചയ്‌ക്കും വിപുലീകരണത്തിനും ഉപയോഗിക്കും. 1887ല്‍ സ്ഥാപിതമായ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമാണ്‌ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌.

പ്രധാനമായും സ്വര്‍ണ്ണപ്പണയ വായ്‌പയിലാണ്‌ ഈ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനം ഏര്‍പ്പെട്ടിരിക്കുന്നത്‌. ബിസിനസ്സ്‌ വായ്‌പ, പ്രോപ്പര്‍ട്ടി പണയപ്പെടുത്തിയുള്ള വായ്‌പ, സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ്‌, ഡിജിറ്റല്‍ വായ്‌പ, മൈക്രോഫിനാന്‍സ്‌, ഭവന വായ്‌പ എന്നിവയും കമ്പനിയുടെ ബിസിനസില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലുടനീളമുള്ള ശാഖകളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ വണ്ണിലൂടെയുമാണ്‌ കമ്പനിയുടെ പ്രവര്‍ത്തനം. 2026 മാര്‍ച്ച്‌ 31ലെ കണക്കുകള്‍ പ്രകാരം, കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തി 73,444.72 കോടി രൂപയാണ്‌.

ഇന്ത്യയിലുടനീളം കമ്പനിക്ക്‌ 5,610 ശാഖകളുണ്ട്‌. കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്‌ 4.26 ദശലക്ഷം ഉപയോക്താക്കളുണ്ട്‌.

2025-26 സാമ്പത്തിക വര്‍ഷത്തില്‍കമ്പനിയുടെ ലാഭം 1,847.62 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത്‌ 607.90 കോടി രൂപയായിരുന്നു. ഏകീകൃത പ്രവര്‍ത്തന വരുമാനം 8497.69 കോടി രൂപയില്‍ നിന്ന്‌ 11,203.81 കോടി രൂപയായും വര്‍ദ്ധിച്ചു.

X
Top