തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മണികണ്‍ട്രോളിന്റെ ഫാമിലി ബിസിനസ് പുരസ്‌ക്കാരം മുത്തൂറ്റ് ഫിനാന്‍സിന്

മുംബൈ: മണികണ്‍ട്രോളിന്റെ ഈ വര്‍ഷത്തെ മികച്ച ഫാമിലി ബിസിനസ് ഗിഗാ കാറ്റഗറി പുരസ്‌ക്കാരം മുത്തൂറ്റ് ഫിനാന്‍സിന്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ മുത്തൂറ്റ്, വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഒരു ധനകാര്യ കോര്‍പ്പറേഷനും രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്‌സിയുമാണ്.

സ്വര്‍ണ്ണ വായ്പകള്‍ക്ക് പുറമെ, മറ്റ് തരത്തിലുള്ള വായ്പകള്‍, ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.കൂടാതെ സ്വര്‍ണ്ണ നാണയങ്ങളും വില്‍ക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും രൂപപ്പെടുത്തുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന കുടുംബ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കാണ് വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്‌സ്, ഗ്രാന്റ് തോണ്‍ടണ്‍ എന്നിവരുമായി സഹകരിച്ച് മണികണ്‍ട്രോള്‍ ഫാമിലി ബിസിനസ് അവാര്‍ഡുകള്‍ നല്‍കുന്നത്

ഓഗസ്റ്റ് 19 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിജയികള്‍ക്ക് അംഗീകാരങ്ങള്‍ കൈമാറി. ബോറോസില്‍, ടെഗ ഇന്‍ഡസ്ട്രീസ്,അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് സൂപ്പര്‍ കാറ്റഗറിയില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.മെഗാ കാറ്റഗറിയിലെ വിജയികള്‍ സെഞ്ച്വറി, റൗട്ട് മൊബൈല്‍,ടിവിഎസ് ശ്രീചക്ര, മിന്റ കോര്‍പറേഷന്‍.

ഗിഗാ കാറ്റഗറിയില്‍ ഹാവല്‍സ്,തെര്‍മാക്‌സ് എന്നിവയാണ് മറ്റ് വിജയികള്‍. രാജ്യത്തെ പ്രമുഖ ബിസിനസ് വെബ് പോര്ട്ടലാണ് മണികണ്‍ട്രോള്‍.

X
Top