‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മുത്തൂറ്റ് എക്സിം ഗോള്‍ഡ് റീസൈക്ലിംഗ് ശാഖ തിരുവല്ലയില്‍ തുറന്നു

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ലോഹ വിഭാഗമായ മുത്തൂറ്റ് എക്സിം തിരുവല്ലയില്‍ പുതിയ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് (എംജിപി) ശാഖ തുറന്നു. ഇന്ത്യയിലെ 77-ാമത് എംജിപി ശാഖയും കേരളത്തിലെ ഏഴാമത്തെ ശാഖയുമാണിത്. തിരുവല്ല ജുമാ മസ്ജിദിന് എതിര്‍വശത്തുള്ള മലയില്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റിലാണ് പുതിയ ശാഖ. വിശ്വാസത്തിനും സുതാര്യതയ്ക്കും എപ്പോഴും മൂല്യം കല്പിക്കുന്ന കേരളത്തില്‍ ഞങ്ങളുടെ ഗോള്‍ഡ് പോയിന്റ് ശൃംഖല കൂടുതല്‍ വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളം ഉത്തരവാദിത്തമുള്ള സ്വര്‍ണ പുനരുപയോഗം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് തിരുവല്ലയിലെ ശാഖയെന്ന് മുത്തൂറ്റ് എക്‌സിം സിഇഒ കെയൂര്‍ ഷാ അഭിപ്രായപ്പെട്ടു.

X
Top