ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റെക്കോര്‍ഡ് ഉയരം കൈവരിച്ച് മുരുകപ്പ ഗ്രൂപ്പ് ഓഹരി, 3 വര്‍ഷത്തില്‍ വളര്‍ന്നത് 1000 ശതമാനം

ന്യൂഡല്‍ഹി: മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ (ടിഐഐ) ഓഹരി വ്യാഴാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഉച്ചയ്ക്ക് 12:42 ന് എന്‍എസ്ഇയില്‍ ഓഹരി 3,225.75 രൂപ രേഖപ്പെടുത്തുകയായിരുന്നു.

1.54 ശതമാനം നേട്ടത്തില്‍ 3220.45 രൂപയിലായിരുന്നു ക്ലോസിംഗ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ 1000 ശതമാനമാണ് സ്റ്റോക്ക് വളര്‍ന്നത്. 3 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 10 കോടി രൂപയായി മാറുമായിരുന്നു.

ഈ കാലയളവില്‍ സെന്‍സെക്സ് 130 ശതമാനം മാത്രം നേട്ടമുണ്ടാക്കി. ടിഐഐ സ്റ്റോക്കിന്റെ 5 വര്‍ഷ റാലി 1345 ശതമാനമാണ്. കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളില്‍ മാത്രം 8 ശതമാനം വളര്‍ന്നു.

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം, മോതിലാല്‍ ഓസ്വാള്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.ലക്ഷ്യവില 3650 രൂപ. നിലവിലെ വിലയില്‍ നിന്നും 12 ശതമാനം ഉയര്‍ച്ചയാണിത്.

X
Top