Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഓഹരി വിഭജനം പ്രഖ്യാപിച്ചു, മള്‍ട്ടിബാഗര്‍ ഓഹരി 52 ആഴ്ചയിലെ ഉയരത്തില്‍

മുംബൈ: ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരി വ്യാഴാഴ്ച 5 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയരമായ 256.30 52 രൂപ രേഖപ്പെടുത്തി. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. പണലഭ്യത വര്‍ധിപ്പിക്കുന്നതിനും ഓഹരി ഉടമകളുടെ അടിത്തറ വിശാലമാക്കുന്നതിനും ഓഹരികള്‍ കൂടുതല്‍ താങ്ങാവുന്നതാക്കുന്നതിനുമാണ് വിഭജനമെന്ന് കമ്പനി പറയുന്നു.

10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുടെ 10 ഓഹരികളായാണ് വിഭജിക്കുക. നിലവില്‍ 10 രൂപ മുഖവിലയുള്ള 1,68,00,000 ഓഹരികളുടെ അംഗീകൃത മൂലധനവും 10 രൂപ മുഖവിലയുള്ള 1,25,72,000 ഓഹരികളുടെ പെയ്ഡ് അപ്പ്, സബ്‌സ്‌ക്രൈബ്ഡ് ഓഹരി മൂലധനവുമാണ് കമ്പനിയ്ക്കുള്ളത്. യഥാക്രമം 16,80,00,000 രൂപ, 12,57,20,000 രൂപ എന്നിങ്ങനെയാണ് അംഗീകൃത, പെയ്ഡ് അപ്പ് മൂലധനത്തിന്റെ മൂല്യം.

ഓഹരി വിഭജനത്തോടെ അംഗീകൃത മൂലധനം 1 രൂപ മുഖവിലയുള്ള 16,80,00,000 ഓഹരികളായി മാറും.മൊത്തം ഷെയര്‍ കാപിറ്റല്‍ തുക 16,80,00,000 രൂപയുമാകും. പെയ്ഡ് അപ്പ്, സബ്‌സ്‌ക്രൈബ്ഡ് കാപിറ്റല്‍ 1 രൂപ മുഖവിലയുള്ള 12,57,20,000 ഓഹരികളായാണ് മാറുക.

മൊത്തം അടച്ചു തീര്‍ത്ത മൂലധനം 12,57,20,000 കോടി രൂപയുടേതുമാകും. വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ 3 മാസത്തിനകം ഓഹരിവിഭജനം പൂര്‍ത്തിയാക്കുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 322.22 കോടി രൂപയുടെ വിപണി മൂല്യമുള്ള മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, പെട്രോകെമിക്കല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

വഡോദര ആസ്ഥാനമായ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത, നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഒപ്റ്റിമസ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ബിഎസ്ഇ ലിസ്റ്റഡ്) അനുബന്ധ സ്ഥാപനമാണ് മാക്‌സിമസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ലോഹ നിര്‍മ്മാണം, ഊര്‍ജ്ജ വ്യവസായങ്ങള്‍, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ എന്നിവയില്‍ പ്രാഥമികമായി ഉപയോഗിക്കുന്ന അടിസ്ഥാന എണ്ണകള്‍, ലൂബ്രിക്കന്റുകള്‍, മറ്റ് രാസ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കമ്പനിയാണിത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 1,945.49 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാന്‍ കമ്പനി ഓഹരിയ്ക്ക് സാധിച്ചിരുന്നു. 2022 ല്‍ 164.91 ശതമാനം ആറ് മാസത്തില്‍ 155.02 ശതമാനം എന്നിങ്ങനെ ഉയര്‍ച്ച രേഖപ്പെടുത്താനും സാധിച്ചു. 85 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.

52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 201 ശതമാനം ഉയര്‍ന്നാണ് നിലവില്‍ ഓഹരിയുള്ളത്. 256.30 52 രൂപയാണ് നിലവിലെ വില.

X
Top