പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഈയാഴ്ച എക്‌സ്ഡിവിഡന്റാകുന്ന മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 24 ന് എക്‌സ് ഡിവിഡന്റാകുന്ന ഓഹരിയാണ് ബി ആന്റ് എ പാക്കേജിംഗ് ഇന്ത്യ ലിമിറ്റഡ്. ഓഗസ്റ്റ് 25 ആണ് ലാഭവിഹിത വിതരണത്തിന്റെ റോക്കോര്‍ഡ് തീയതി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 8,678.63 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ബിആന്റ്എ പാക്കേജിംഗ് ഇന്ത്യ ലിമിറ്റഡിന്റേത്. 2019 ജനുവരി 25 ന് 2.62 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 230 രൂപയിലേയ്ക്ക് ഉയരുകയായിരുന്നു. 5 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 87.18 ലക്ഷം രൂപയായി മാറിയിരിക്കും.

355.40 രൂപയാണ് 52 ആഴ്ച ഉയരം. 152 രൂപ 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 35.28 ശതമാനം കുറവിലും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 51.31 ശഥമാനം ഉയരത്തിലുമാണ് സ്റ്റോക്കുള്ളത്.

50.13 കോടി രൂപ വിപണി മൂല്യമുള്ള ബിആന്റ് എ ഒരു സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. പേപ്പര്‍ ചാക്കുകളുടെയും ഫ്‌ളെക്‌സിബിള്‍ ലാമിനേറ്റുകളുടെയും നിര്‍മ്മാതാക്കളാണ് ഇവര്‍. ബംഗാളിലെ കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്ലാന്റ് ഒറീസയിലെ ബാലസോറിലാണ്.

ഓരോ മാസവും 1.5 ദശലക്ഷം പേപ്പര്‍ ചാക്കുകളും 180 മില്ല്യണ്‍ ഫ്‌ളെക്‌സിബിള്‍ ലാമിനേറ്റും നിര്‍മ്മിക്കുന്ന കമ്പനി ഈ രംഗത്തെ മുന്‍നിരക്കാരാണ്.

X
Top