യുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കുംആര്‍ബിഐ ഡാറ്റ സെന്ററിനും സൈബര്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു

ലാഭവിഹിത വിതരണം, ബോണസ് ഇഷ്യു, ഓഹരി വിഭജനത്തിന് തയ്യാറെടുത്ത് മള്‍ട്ടിബാഗറുകള്‍

കൊച്ചി: ലാഭവിഹിത വിതരണം, ഓഹരിവിഭജനം ബോണസ് ഇഷ്യു എന്നിവനടത്താന്‍ തയ്യാറെടുക്കുകയാണ് മള്‍ട്ടിബാഗര്‍ ഓഹരികളായ ഫെയ്‌സ് ത്രീ, സാധന ബ്രോഡ്കാസ്റ്റ്, കോസ്‌മോ ഫിലിംസ് എന്നിവ. മൂന്നുകമ്പനികളും ഇതിനായി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചുകഴിഞ്ഞു. ഇതോടെ ഓഹരിവിലകളില്‍ കുതിപ്പുണ്ടാകുമെന്ന് കരുതപ്പെടുന്നു.

ഫെയ്‌സ്ത്രി
സാമ്പത്തികവര്‍ഷം 2022-23 ലെ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാന്‍ കമ്പനി ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കി. ജൂണ്‍ 7 ആണ് റെക്കോര്‍ഡ് തീയതി തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ ആറിന് ഓഹരി എക്‌സ്ഡിവിഡന്റാകും.
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.50 പൈസയാണ് ലാഭവിഹിതം ലഭ്യമാകുക. ഒരുവര്‍ഷത്തില്‍ 229.16 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഫെയ്‌സ് ത്രീ. ജൂണ്‍ 2 2021 ല്‍ 95.85 രൂപവിലയുണ്ടായിരുന്ന ഓഹരിയുടെ ഇന്നത്തെ വില 315.50 രൂപയാണ്.

സാധന ബ്രോഡ്കാസ്റ്റ്
ഓഹരിവിഭജനത്തിന് തയ്യാറെടുക്കുകയാണ് കമ്പനി. യോഗ്യതയുള്ള ഓഹരിഉടമകളെ കണ്ടെത്താനായി റെക്കോര്‍ഡ് തീയതി ജൂണ്‍ 13 നിശ്ചയിച്ചിരിക്കുന്നു. ജൂണ്‍ 12 ന് ഓഹരി എക്‌സ് സ്പ്ലിറ്റാകും.
10 രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപ വിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. 81 രൂപ നിലവില്‍ വിലയുള്ള ഓഹരി ഒരുവര്‍ഷത്തില്‍ 635.03 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ്. ജൂണ്‍ 3 2021 ല്‍ 11.02 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് ഒരുവര്‍ഷത്തിനുള്ളില്‍ 81 രൂപയിലെത്തിയത്.
2022 ല്‍ മാത്രം ഓഹരി 285.71 ശതമാനം നേട്ടമുണ്ടാക്കി. ആറുമാസത്തില്‍ ഇത് 623.21 ശതമാനമാണ്. കഴിഞ്ഞമാസം 142.88 ശതമാനമാണ് ഓഹരി വളര്‍ന്നത്. 83.4 രൂപയാണ് 52 ആഴ്ചയിലെ ഉയരം. നിലവില്‍ 5,20,50,100,200 മൂവിംഗ് അവറേജുകള്‍ക്ക് മുകളിലാണ് ഓഹരിയുള്ളത്.

കോസ്‌മോ ഫിലിംസ്
ബോണസ് ഓഹരി പുറത്തിറക്കാന്‍ തീരുമാനിച്ച കമ്പനി യോഗ്യരായ ഓഹരിഉടമകളെ കണ്ടെത്തുന്നതിന് റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 18 നിശ്ചയിച്ചു. 10 രൂപ മുഖവിലുള്ള ഒരു ഓഹരിയ്ക്ക് 10 രൂപയുടെ മുഴുവന്‍ അടച്ചുതീര്‍ത്ത രണ്ട് ഓഹരികള്‍ ബോണസായി ലഭ്യമാകും. ജൂണ്‍ 17ന് ഓഹരി എക്‌സ് ബോണസാകും.
ഒരുവര്‍ഷത്തില്‍ 123.43 ശതമാനം മള്‍ട്ടിബാഗര്‍ നേട്ടമാണ് കോസ്‌മോ ഫിലിംസ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ജൂണ്‍ 2, 2021ല്‍ 790 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 1801 രൂപയ്ക്കാണ് ട്രേഡ് ചെയ്യുന്നത്. 2022ല്‍ മാത്രം ഓഹരി 25.69 ശതമാനം വളര്‍ന്നു. നിലവില്‍ ഇന്‍ട്രാഡേ ഉയരത്തിലാണ് ഓഹരിയുള്ളത്. നിലവില്‍ 5,20,100,200 മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരിവില.

X
Top