ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

എക്‌സ് ഡിവിഡന്റാകാനൊരുങ്ങി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 29 ന് എക്‌സ് ഡിവിഡന്റാകുന്ന ഓഹരിയാണ് കാമ ഹോള്‍ഡിംഗ്‌സിന്റേത്. ഓഗസ്റ്റ് 30 ആണ് ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 82 രൂപ അഥവാ 820 ശതമാനമാണ് ലാഭവിഹിതം.

വെള്ളിയാഴ്ച 0.80 ശതമാനം താഴ്ന്ന് 12,430.00 ലാണ് ഓഹരിയുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തില്‍ 80,093.55 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് കാമ ഹോള്‍ഡിംഗ്‌സിന്റേത്. അഞ്ചുവര്‍ഷത്തില്‍ 358.91ശതമാനവും ഒരു വര്‍ഷത്തില്‍ 32.75 ശതമാനവും ഉയരാന്‍ സ്‌റ്റോക്കിനായി.

2022 ല്‍ മാത്രം 16.14 ശതമാനമാണ് വളര്‍ച്ച. 12,880.00 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 8,310.00 52 ആഴ്ചയിലെ താഴ്ചയുമാണ്. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 3.49 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 49.57 ശതമാനം ഉയര്‍ച്ചയിലുമാണ് ഓഹരി.

2000 ത്തില്‍ സ്ഥാപിതമായ കാമ ഹോള്‍ഡിംഗ്‌സ് (മുന്‍പ് എസ്ആര്‍എഫ് പോളിമേഴ്‌സ് ലിമിറ്റഡ്) വിദ്യാഭ്യാസം, റിയല്‍ എസ്‌റ്റേറ്റ്, നിക്ഷേപം എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്. ശ്രീ എഡ്യുകെയര്‍, കാമ റിയാലിറ്റി, എസ് ആര്‍എഫ് ട്രാന്‍സാക്ഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

X
Top