ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി നവംബര്‍ 25 നിശ്ചയിച്ചിരിക്കയാണ് ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളാക്കിയാണ് വിഭജിക്കുക. നിലവില്‍ 215 രൂപവിലയുള്ള ഓഹരി കഴിഞ്ഞ 5 വര്‍ഷത്തില്‍ 200 ശതമാനമാണ് ഉയര്‍ന്നത്.

3 വര്‍ഷത്തെ നേട്ടം 473 ശതമാനം. ഒരു വര്‍ഷത്തില്‍ 194.72 ശതമാനം വളരാനും സാധിച്ചു. 2022 ല്‍ ഇതുവരെ 61.74 ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.

239.15 കോടി വിപണി മൂല്യമുള്ള ദേവ് വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. വിവര സാങ്കേതിക വിദ്യ, ഇനവേഷന്‍,ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയ്ക്ക് ലോകമെങ്ങും സാന്നിധ്യമുണ്ട്. ഐടി അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ദേവ് 1997 ലാണ് സ്ഥാപിതമാകുന്നത്.

X
Top