ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കയാണ്‌ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്. സെപ്തംബര്‍ 15 ന് ട്രാന്‍സ്ഫര്‍ ബുക്ക് ക്ലോസ് ചെയ്യുമെന്നും സെപ്തബര്‍ 14 വരെ ഡെപ്പോസിറ്ററികളില്‍ പേരുള്ളവര്‍ ഡിവിഡന്റിന് അര്‍ഹരായിരിക്കുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.25 രൂപ അഥവാ 25 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നൊമൂറ സിംഗപ്പൂര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരി ചൊവ്വാഴ്ച 52 ആഴ്ചയിലെ ഉയരമായ 270 രൂപ കുറിച്ചിരുന്നു. 2022 ല്‍ 150 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണലിന്റേത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 400 ശതമാനം ഉയരാനും ഓഹരിയ്ക്കായി. കോണ്‍സുലാര്‍ സേവനങ്ങളാണ് ബിഎല്‍എസ് പ്രദാനം ചെയ്യുന്നത്. കെനിയ വിസ സേവനങ്ങള്‍ നല്‍കുന്നതിന് റോയല്‍ തായ് എംബസിയുമായി കരാറില്‍ ഒപ്പുവെച്ചതായി കമ്പനി ഈയിടെ അറിയിച്ചിരുന്നു.

ഇതിനായി വിസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നും ഫോം പൂരിപ്പിക്കല്‍, പ്രിന്റിംഗ് & ഫോട്ടോകോപ്പി ചെയ്യല്‍, എസ്എംസ് ട്രാക്കിംഗ്, കൊറിയര്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ അപേക്ഷകന്റെ സൗകര്യാര്‍ത്ഥം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.രാജ്യത്തെ ഓണ്‍ലൈന്‍ വിസ അപേക്ഷാ കമ്പനി കൂടിയാണ് ബിഎല്‍എസ്

വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും കമ്പനി വിസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിവരുന്നു. ലോകമെമ്പാടുമുള്ള എംബസികള്‍,സര്‍ക്കാറുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വിസ,പാസ്‌പോര്‍ട്ട്, ഇ ഗവേണന്‍സ്, അറ്റസ്‌റ്റേഷന്‍, ബയോമെട്രക്, ഇവിസ, ചെറുകിട സേവനങ്ങള്‍ എന്നിവയാണ് പ്രധാനസേവനങ്ങള്‍.

X
Top