ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മോര്‍ഗനൈറ്റ് ക്രൂസിബിള്‍

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 20 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്. ഓഹരിയൊന്നിന് 12 രൂപ അഥവാ 240 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. അര ശതമാനം ഉയര്‍ന്ന് 1021 രൂപയിലാണ് തിങ്കളാഴ്ച സ്‌റ്റോക്ക്.

ജൂലൈ 14, 1995 ല്‍ വെറും 8.25 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 1021 രൂപയിലെത്തി നില്‍ക്കുന്നത്. അതായത് 27 വര്‍ഷത്തില്‍ 12,203.03 ശതമാനത്തിന്റെ മുന്നേറ്റം. 5 വര്‍ഷത്തില്‍ 104.78 ശതമാനവും 3 വര്‍ഷത്തില്‍ 25.54 ശതമാനവും ഒരു വര്‍ഷത്തില്‍ 0.27 ശതമാനവും ഓഹരി ഉയര്‍ന്നു.

2022 ലെ നേട്ടം 8.29 ശതമാനം. 69.44 കോടി വിപണി മൂല്യമുള്ള മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്, വ്യാവസായിക മേഖലയില്‍ പെടുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. ക്രൂസിബിളുകളും അനുബന്ധ റിഫ്രാക്ടറി ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

യുകെ ആസ്ഥാനമായ മോര്‍ഗന്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ലിമിറ്റഡിന്റെ ഡിവിഷനാണ് മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ) ലിമിറ്റഡ്. ഒരു കടരഹിത കമ്പനിയാണിത്.

X
Top