ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 24 തീരുമാനിച്ചിരിക്കയാണ് മഹാരാഷ്ട്ര സീംലെസ്. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. സെപ്തംബര്‍ പാദ അറ്റാദായം 94 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായിരുന്നു.

176.5 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. വരുമാനം 48 ശതമാനം ഉയര്‍ന്ന് 1414 കോടി രൂപയായി. നിലവില്‍ 798 രൂപ വിലയുള്ള സ്റ്റോക്ക് കഴിഞ്ഞ 5 വര്‍ഷത്തില്‍ 69.44 ശതമാനമാണ് ഉയര്‍ന്നത്.

3 വര്‍ഷത്തെ നേട്ടം 115 ശതമാനം. ഒരു വര്‍ഷത്തില്‍ 49.86 ശതമാനവും 2022 ല്‍ 53.29 ശതമാനവും വളരാന്‍ സാധിച്ചു.5339.87 കോടി രൂപ വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്.

ലോഹ വ്യവസായത്തിലാണ് പ്രവര്‍ത്തനം. കോട്ടഡ് പൈപ്പുകള്‍ ഇആര്‍ഡബ്ല്യു പൈപ്പുകള്‍, സീംലെസ് പൈപ്പുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഡിപി ജിന്‍ഡാല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിട്ടുള്ള മഹാരാഷ്ട്ര സീംലെസ് ഡിപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പതാകവാഹകരാണ്.

X
Top